TopTop
Begin typing your search above and press return to search.

ലൈഫ് മിഷന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി  കേസ്

ലൈഫ് മിഷന്‍ കേസില്‍ ഡോളര്‍ കടത്ത് അന്വേഷണം കൂടി ഉള്‍പ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വടക്കാഞ്ചേരിയില്‍ ലൈഫ് പാര്‍പ്പിടസമുച്ചയ നിര്‍മാണത്തിനു കരാര്‍ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അനുബന്ധമായി വരുന്നവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. കോഴത്തുകയില്‍ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്. വിദേശത്തേക്കു ഡോളര്‍ കടത്തിയതില്‍ നിലവില്‍ കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്.


Next Story

Related Stories