TopTop
Begin typing your search above and press return to search.

കോവിഡ് ഭേദമായി, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ചോദ്യം ചെയ്യല്‍ നോട്ടീസ്

കോവിഡ് ഭേദമായി, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ചോദ്യം ചെയ്യല്‍ നോട്ടീസ്

കോവിഡ് ഭേദമായി ആശുപത്രി വിട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് നോട്ടീസ് നല്‍കിയത്. നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ സി എം രവീന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സി എം രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടതായി സിഎം രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായാണ് സി എം രവീന്ദ്രന്‍ അറിയപ്പെടുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചതുകൊണ്ട് ആരും കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഐടി വകുപ്പുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട തീരുമാനങ്ങളും നടപടികളുമായും ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സംബന്ധിച്ചായിരിക്കും ഇ ഡിയുടെ ചോദ്യങ്ങള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുമുണ്ട്.


Next Story

Related Stories