TopTop
Begin typing your search above and press return to search.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം; കള്ളങ്ങള്‍ പിടിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമം: ചെന്നിത്തല

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം; കള്ളങ്ങള്‍ പിടിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമം: ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ ഉപവാസ സമരം തുടങ്ങി. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും സ്വകാര്യ കമ്പനിയായ ഇഎംസിസിയും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കള്ളങ്ങള്‍ പിടിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ആണ് മന്ത്രിമാരുടെ ശ്രമം. സ്പ്രിങ്ക്‌ളറില്‍ ഉള്‍പ്പെടെ ഇത് കണ്ടു. ഇവിടെ അത് നടക്കില്ല. ഇ എം സി സി ഫ്രോഡ് കമ്പനി ആണെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. അത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്രം നല്‍കിയിട്ട് ഉണ്ടെങ്കില്‍ പുറത്തു വിടാന്‍ ഫിഷറീസ് സെക്രട്ടറി തയ്യാറാകണം. തന്നെ മനോനില തെറ്റിയവനെന്ന് വിശേഷിപ്പിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ല. തീരദേശമേഖലയില്‍ ഉണ്ടായിരിക്കുന്ന ശക്തമായ അമര്‍ഷം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെ കുറിച്ചുള്ള ടി.കെ.ജോസിന്റെ അന്വേഷണം സ്വീകാര്യമല്ല. അദ്ദേഹമാണ് സെക്രട്ടറി, സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറില്‍ ഒപ്പിടാനാകുമോ. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. - ചെന്നിത്തല പറഞ്ഞു. രാവിലെ ഒമ്പതുമുതല്‍ നാലുവരെയാണ് പ്രതിപക്ഷ നേതാവിന്റെ ഉപവാസ സമരം. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു.


Next Story

Related Stories