TopTop

മഞ്ചക്കണ്ടി: വ്യാജ ഏറ്റുമുട്ടലെന്നത് പ്രതിപക്ഷ നേതാവിന്റെ വ്യക്തിപരമായ നിലപാട്, പ്രതികരിക്കാനില്ലെന്ന് ഡിജിപി

മഞ്ചക്കണ്ടി: വ്യാജ ഏറ്റുമുട്ടലെന്നത് പ്രതിപക്ഷ നേതാവിന്റെ വ്യക്തിപരമായ നിലപാട്, പ്രതികരിക്കാനില്ലെന്ന്  ഡിജിപി

പാലക്കാട് മഞ്ചക്കണ്ടി വനത്തിൽ കഴിഞ്ഞ ദിവസം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം അദ്ദേഹത്തിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന പോലീസ് നിലപാടും അദ്ദേഹം ആവർത്തിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'വാളയാർ വിഷയത്തിൽ കോടതി ഉത്തരവ് വരട്ടെ, ഉത്തരവിൽ എന്തെങ്കിലും പറഞ്ഞട്ടുണ്ടോ എന്ന് നോക്കണം. കേസ് നിലവിൽ അന്വേഷണം പുർത്തിയായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു'.

അതേസമയം, മാവോയിസ്റ്റുകൾക്ക് താനും എതിരാണെന്നും എന്നാൽ അവരെ കൊലപ്പെടുത്തിക്കൊണ്ട് എതിരിടുന്നതിനോട് യോജിപ്പില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അധികാരത്തിലിരിക്കെയാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതെന്നും ആരോപിച്ചിരുന്നു.


Next Story

Related Stories