TopTop
Begin typing your search above and press return to search.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കെടി റമീസിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കെടി റമീസിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ മലപ്പുറം സ്വദേശി കെ ടി റമീസിന് ജാമ്യം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റമീസിന് ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേണ കോടതിയുടേതാണ് നടപടി.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെടെ ഗൂഡാലോചനയിലെ മുഖ്യ കണ്ണിയെന്ന് വിശേഷിപ്പിച്ച പ്രതിയാണ് കെ ടി റമീസ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് കേസിന്റെ സുപ്രധാന ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ റമീസിന് ജാമ്യം ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജറാവണമെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസാണ് റമീസിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. അതേ കേസിലാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിക്കുന്നതും. സ്വര്‍ണക്കടത്തിന് ആവശ്യമുല്‌ള ഫണ്ട് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ആരോപണ വിധേയനാണ് റമീസ്.

എന്നാല്‍, സുപ്രധാനമായ ഒരു ഘട്ടത്തില്‍ മുഖ്യ പ്രതികളില്‍ ഒരാളായ റമീസിന് ലഭിക്കുന്ന ജാമ്യം പക്ഷേ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. ഇയാളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പുര്‍ത്തിയാക്കിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്. അതേസമയം, റമീസിനെതിരെ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കേസുകളിലും പ്രതിയാണ് കെടി റമീസ്.

Next Story

Related Stories