TopTop
Begin typing your search above and press return to search.

സ്വര്‍ണക്കടത്തില്‍ കൊഫെപോസ; എന്‍ഐഎയും കസ്റ്റംസും തമ്മില്‍ ഭിന്നത

സ്വര്‍ണക്കടത്തില്‍ കൊഫെപോസ; എന്‍ഐഎയും കസ്റ്റംസും തമ്മില്‍ ഭിന്നത

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് നടപടികളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും തന്നില്‍ ഭിന്നതെയെന്ന് സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനിടെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് കൊഫേപോസ നിയമം പ്രകാരം നടപടി സ്വീകരിടച്ച കസ്റ്റംസ് നീക്കമാണ് തര്‍ക്കത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

എന്‍ഐഎ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയ സ്വര്‍ണക്കടത്ത് കേസില്‍ സന്തീപ് നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പുരോഗമിക്കെയാണ് കസ്റ്റംസം പ്രതികള്‍ക്കെതി തുടര്‍ച്ചയായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എര്‍പ്പെടുന്നവര്‍ക്കെതിരെ ചുമത്തുന്ന കൊഫെപോസെ ചുമത്തിയത്. ഈ നടപടി എന്‍ഐഎ നീക്കത്തിന് തിരിച്ചടിയായെന്ന വിലയിരുത്തലാണ് അതൃപ്തിക്ക് പിന്നില്‍.

കൊഫെപോസെ ചുമത്തപ്പെടുന്ന സാഹചര്യത്തില്‍ പ്രതികള്‍ളെ ഒരു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. സന്ദീപ് നായരും ഇതുപ്രകാരം കരുതല്‍ തടങ്കലിലാവും ഇതും മാപ്പുസാക്ഷി നീക്കത്തിന് തിരിച്ചടിയാണ്. കോഫെപോസ ചുമത്തിയതിലെ അതൃപ്തി എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചതായാണ് റ്ിപ്പോര്‍ട്ട.

അതിനിടെ, സന്ദീപ് നായരുടെ രഹസ്യമൊഴി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസിന്റെയും എന്‍ഫോഴ്സ്മെന്റും. വിഷയത്തില്‍ എന്‍ഐഎയുടെ നിലപാട് തേടിയിരിക്കുകയാണ് കോടതി. ഇക്കാര്യത്തില്‍ വരുന്ന ബുധനാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.


Next Story

Related Stories