TopTop
Begin typing your search above and press return to search.

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. സ്വപ്നയുടെ മൊഴിയിൽ നിർണായക വിവരങ്ങളുണ്ടെന്നും അതനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് ശിവശങ്കറിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്നായിരുന്നു ഇ ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസും നല്‍കി. പിറകെയാണ് അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജറായത്.

ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയ സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറിനെ കുറിച്ചാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിൻറ് അക്കൗണ്ടാണിത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചാർട്ടേഡ് അക്കൗണ്ടിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെനായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി. ലൈഫ് മിഷൻ വഴി കിട്ടിയ കമീഷനാണ് ഒരു കോടിയെന്നാണ് സ്വപ്നയുടെ മൊഴി. എന്നാൽ ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്നാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.



Next Story

Related Stories