TopTop
Begin typing your search above and press return to search.

സ്വര്‍ണക്കടത്ത് കേസ്; തെളിവുകള്‍ ചോദിച്ചു തുടങ്ങി, മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി അന്വേഷണ ഏജന്‍സികള്‍

സ്വര്‍ണക്കടത്ത് കേസ്; തെളിവുകള്‍ ചോദിച്ചു തുടങ്ങി, മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി അന്വേഷണ ഏജന്‍സികള്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നത് തടയാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കുകയാണ് അന്വേഷണ സംഘം. ഇഡിയുടെ കേസില്‍ ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സുര്യ പ്രകാശ് വി രാജുവാണ്. കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റജിസ്റ്റര്‍ ചെയ്ത കേസില്‍ 17 പേരില്‍ 10 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചാല്‍ എന്‍ഐഎ കോടതിയും ജാമ്യം നല്‍കിയേക്കുമെന്ന ആശങ്ക അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത് തടയുന്നതിനാണ് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കുന്നതെന്നാണ സൂചന. സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്‌ക്കെല്ലാം പ്രത്യേക അഭിഭാഷകരുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് മുതിര്‍ന്ന അഭിഭാഷകരെതന്നെ അന്വേഷണ ഏജന്‍സികള്‍ നിയോഗിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ബുധനാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത് ഇ.ഡി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്റെ അപേക്ഷപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാനുള്ള കേന്ദ്ര തീരുമാനം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നാണ് ഓണ്‍ലൈനായി സൂര്യപ്രകാശ് വി. രാജു വാദിച്ചത്.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎപിഎ പ്രകാരം 180 ദിവസം വരെ പ്രതികളെ റിമാന്‍ഡ് ചെയ്യാം. കേസില്‍ ഒന്ന്, രണ്ട്, നാല്, പത്ത്, പതിനൊന്ന്, പതിനാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

കൈവെട്ട് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുഹമ്മദ് അലി അടക്കം 5 പേരെ കൂടി വീണ്ടും ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു അപേക്ഷയും എന്‍ഐഎ കോടതിയില്‍ നല്‍കിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories