TopTop
Begin typing your search above and press return to search.

ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമായി, പെറ്റമ്മയെ എന്ന് തള്ളിപ്പറയുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് കടകംപള്ളി

ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമായി, പെറ്റമ്മയെ എന്ന് തള്ളിപ്പറയുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് കടകംപള്ളി

സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോമിക്കെ സംഭവത്തിൽ ബിജെപി യുഡിഎഫ് ബന്ധം ആവർത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും വമ്പൻ സ്രാവുകൾ തന്നെ കുടുങ്ങുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മന്ത്രി നടത്തിയത്.

സ്വർണത്തടത്ത് കേസിൽ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാൽ പിടിയിലായവർ കേന്ദ്ര ഭരണകക്ഷിയുമായി ബന്ധമുള്ളവരും മറ്റൊരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണ സംഘത്തിന്റെ സ്വാഭാവിക നടപടിയാണ്. ജനം ടിവിയെ വരെ ഇതോടെ ബിജെപി തള്ളിപ്പറഞ്ഞു. പാര്‍ട്ടിയും കേന്ദ്രമന്ത്രിയും കേന്ദ്ര സഹമന്ത്രിയം തള്ളപ്പറയുകയാണ്. ഇതോടെ ബിജെപി എന്താണെന്ന് എല്ലാവർക്കും ബോധ്യമായി. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്നകാര്യം മാത്രം ഇനി ആലോചിച്ചാൽ മതി. എന്നും കടകം പള്ളി ആക്ഷേപിച്ചു.

നാണം കെട്ട ഒളിച്ചോട്ടമാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്നത്. ഇക്കാര്യത്തിൽ സയീമീസ് ഇരട്ടകളാണ് കോൺഗ്രസും ബിജെപിയും കടകംപള്ളി പറഞ്ഞു. സര്‍ക്കാരിനെ കരിവാരി എറിയുക മാത്രമാണ് ഇരു വിഭാഗത്തിന്‍റെയും ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.


Next Story

Related Stories