TopTop
Begin typing your search above and press return to search.

സ്വര്‍ണക്കടത്ത് കേസ്: കെടി റമീസിന് പിന്നാലെ കുടുതല്‍ പ്രതികള്‍ക്ക് ജാമ്യം

സ്വര്‍ണക്കടത്ത് കേസ്: കെടി റമീസിന് പിന്നാലെ കുടുതല്‍ പ്രതികള്‍ക്ക് ജാമ്യം

സംസ്ഥാന സര്‍ക്കാറിനെ പോലും പ്രതിസന്ധിയിലാക്കിയ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കെ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസറ്റര്‍ ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

കസ്റ്റംസ് കേസിലെ കേസിലെ ഒന്‍പത്, പതിമൂന്ന്, പതിനാലാം പ്രതികളാണിവര്‍. കര്‍ശന ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശിയുമായ കെ.ടി റമീസിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതായിരുന്നു നടപടി. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസാണ് റമീസിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. അതേ കേസിലാണ് ഇപ്പോള്‍ കൂടുതല്‍ പ്രതികള്‍ക്ക്് ജാമ്യം അനുവദിക്കുന്നതും. സ്വര്‍ണക്കടത്തിന് ആവശ്യമുള്ള ഫണ്ട് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ആരോപണ വിധേയനാണ് റമീസ്.

എന്നാല്‍, സുപ്രധാനമായ ഒരു ഘട്ടത്തില്‍ മുഖ്യ പ്രതികളില്‍ ഒരാളായ റമീസിന് ലഭിക്കുന്ന ജാമ്യം പക്ഷേ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. ഇയാളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പുര്‍ത്തിയാക്കിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്.

Next Story

Related Stories