TopTop
Begin typing your search above and press return to search.

സ്വർണക്കടത്ത് കേസ് അന്വേഷണം കേരളത്തിന് പുറത്തേക്കും, തമിഴ്നാട്ടിൽ മൂന്ന് പേർ കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസ് അന്വേഷണം കേരളത്തിന് പുറത്തേക്കും, തമിഴ്നാട്ടിൽ മൂന്ന് പേർ കസ്റ്റഡിയിൽ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ 3 പേർ എൻഐഎ കസ്റ്റഡിയിൽ. ട്രിച്ചിയിൽ നിന്നുള്ള ഏജന്റുമാരാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്. അനധികൃതമായി കടത്തിയ സ്വർണം വിൽക്കാൻ സഹായിച്ചവരാണ് ഇവര്‍. വെള്ളിയാഴ്ച ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്നു പേരെയും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. റിപ്പോർട്ടുകൾക്ക് പിന്നാലെ എന്‍ഐഎ ദക്ഷിണ മേഖലാ ഡിഐജി കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി.

കസ്റ്റഡിയിലുള്ളവരുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ചിലയിടങ്ങളിൽ എന്‍ഐഎ സംഘം പരിശോധന നടത്തിയതായി സൂചനകളുണ്ട്. ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘം ചെന്നൈയിലെ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയേക്കും. മുൻപ് അനധികൃതമായി സ്വർണ്ണം തമിഴ്നാട്ടിലെത്തിച്ച് വിൽപന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങൾ തേടുകയാണ് ലക്ഷ്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വർണ്ണക്കടകളിലെത്തി എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാർ ബന്ധപ്പെട്ടിരുന്നെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ.

അതിനിടെ, തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും നിങ്ങുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലുള്ള ചിലരുടെ വിസ സ്റ്റാംപിങ്ങ് തിരുവനന്തപുരത്ത് നടന്ന സാഹചര്യത്തിലേക്കാണ് അന്വേഷണം നീളുന്നതെന്നാണ് വിവരം.


Next Story

Related Stories