TopTop
Begin typing your search above and press return to search.

'സ്വര്‍ണക്കടത്ത് കേസിലെ രണ്ടാമത്തെ മന്ത്രിയാരെന്നറിയാം', സര്‍ക്കാര്‍ പറയണമെന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാമത്തെ മന്ത്രിയാരെന്നറിയാം,  സര്‍ക്കാര്‍ പറയണമെന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കൂടുതല്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരു മന്ത്രിയുടെ പേരുകൂടി പുറത്ത് വരുന്നുണ്ട്. ആ മന്ത്രി ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രിയുടെ പേര് തനിക്കറിയാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

അഴിമതിക്കാരായ എല്ലാ മന്ത്രിമാരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രി കെ ടി ജലീലിനെതിരായ പ്രതിപക്ഷ സമരം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത് എന്നും കുറ്റപ്പെടുത്തി.

അതേസമയം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റിന്റെ പദ്ധതി രേഖകള്‍ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. രേഖകള്‍ ആവശ്യപ്പെട്ടിട്ട് ഒരുമാസത്തിന് ശേഷവും മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നല്‍കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

Next Story

Related Stories