TopTop
Begin typing your search above and press return to search.

ഇര്‍ഫാന്‍ ഹബീബിനെ പരിഹിസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കും

ഇര്‍ഫാന്‍ ഹബീബിനെ പരിഹിസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കും

ശനിയാഴ്ച നടന്ന ദേശീയ ചരിത്രകോൺഗ്രസ് വേദിയിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർ‌ന്ന പ്രതിഷേധ വിവാദത്തിൽ നിലപാട് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദത്തിന് പിന്നാലെ ചാനലുകൾക്ക് നൽകി അഭിമുഖങ്ങളില്‍ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കുന്ന ഗവർണർ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെയും രംഗത്തെത്തി.

ജനാധിപത്യത്തിന്റെ ഭാഗമാണ് അഭിപ്രായ വ്യത്യാസം അതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തന്റെ മുന്‍ നിലപാട് മാറ്റിയാല്‍ പദവിയില്‍ തുടരില്ലെന്നും വ്യക്തമാക്കുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പരസ്യസംവാദത്തിന് തയ്യാറാണ്. തുടര്‍ച്ചയായി പ്രതിഷേധം പ്രകടിപ്പിച്ചതല്ലാതെ ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വന്നില്ല. പ്രതിഷേധക്കാര്‍ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണം. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍വാങ്ങണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.‌

‌അതേസമയം, തനിക്ക് ഒപ്പമുളളവരെ കയ്യേറ്റം ചെയ്ത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് സംഘര്‍ഷമുണ്ടാക്കിയെന്നും ഗവർണർ ആരോപിച്ചു. അലിഗഡില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഹബീബിന്റെ സ്വഭാവം ഇതാണെന്ന് പരിഹസിക്കാനും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായി. ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ എഡിസിയുടെ ബാഡ്ജ് വലിച്ചുതാഴെയിട്ടെന്നും അദ്ദേഹം ആരോപിച്ചു.

' അദ്ദേഹം പാഞ്ഞെത്തിയത് ആക്രമിക്കാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു. പട്ടികയിലില്ലാത്ത അദ്ദേഹം അവിടെ സംസാരിച്ചതും ഗവർണർ പങ്കെടുക്കുന്ന പരിപാടി ഒരു മണിക്കൂറിലേറെ നീണ്ടതും തികഞ്ഞ ചട്ടലംഘനങ്ങളാണ്. ഞാൻ അലിഗഢിൽ പഠിക്കുമ്പോൾ അവിടെ അധ്യാപകനായിരുന്നു ഇർഫാൻ ഹബീബ്. സ്വേച്ഛാധിപത്യംതികഞ്ഞ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥിക്കെതിരേ ഞാൻ മത്സരിച്ചപ്പോൾ എന്നോടുള്ള വിരോധംകാരണം അയാളെ അവർ പിന്തുണയ്ക്കുകപോലും ചെയ്തിട്ടുണ്ട്'. ഗവർണർ ആരോപിച്ചു.

എന്നാൽ, പാര്‍ലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കാന്‍ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്ന ഗവർണർ വിഷയത്തിൽ കേരള നിയമസഭ പാസാക്കുന്ന എതിർ നിയമങ്ങളെയും പ്രതിരോധിക്കുമെന്നും വ്യക്തമാക്കുന്നു. നിയമത്തോട് യോജിപ്പില്ലെങ്കില്‍ പദവിയില്‍ നിന്ന് രാജി വയ്ക്കുമെന്നും ചൂണ്ടിക്കാട്ടി. ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു പാര്‍മലെന്‍് പാസാക്കിയ പൗരത്വഭേദഗതി നിയമം. ആ നിയമം പാലിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥനാണ്. . അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പാര്‍ട്ടികളുടെ രാഷ്ട്രീയ അജന്‍ഡയുമായി ഇതിന് ബന്ധമില്ല. ഇതിലും മോശം പെരുമാറ്റം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‌ കണ്ണൂരില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം വൈസ് ചാന്‍സലര്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Next Story

Related Stories