TopTop
Begin typing your search above and press return to search.

പൗരത്വ ബില്‍; കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ നിന്ന് ഗവര്‍ണറെ മാറ്റി നിര്‍ത്തി രമേശ് ചെന്നിത്തലയുടെ ഓഫീസ്

പൗരത്വ ബില്‍; കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ നിന്ന് ഗവര്‍ണറെ മാറ്റി നിര്‍ത്തി രമേശ് ചെന്നിത്തലയുടെ ഓഫീസ്

കെ കരുണാകരന്റെ അനുസ്മരണച്ചടങ്ങില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. പൗരത്വ ബില്ലിനെ അനുകൂലിച്ച് ഇദ്ദേഹം പ്രസ്താവനയിറക്കിയതാണ് കാരണമെന്നറിയുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഹമ്മദ് ഖാനോട് വരേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത നടപടിയിലേക്ക് പോകുന്നതായാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍.

തന്നോട് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ട വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിലൂടെ ഗാന്ധിജിയും നെഹ്റുവും നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറയുകയുണ്ടായി. 1985ലും 2003ലുമാണ് പൗരത്വ നിയമത്തിനി തുടക്കമിട്ടതെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. ബിജെപിയുടെ വാദങ്ങള്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഉന്നയിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുകയുമുണ്ടായി. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പിആര്‍ഓ പണി എടുക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തന്നെ ചര്‍ച്ചയ്ക്ക് കൂട്ടണമന്ന വാദഗതിയാണ് ഇതിനെല്ലാം മറുപടിയായി ഗവര്‍ണര്‍ നല്‍കിയത്. ജനാധിപത്യത്തില്‍‌ ചര്‍ച്ചകള്‍ വേണമെന്നും തന്നോട് വിയോജിക്കുന്ന എല്ലാവരെയും രാജ്ഭവനിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. തന്നെ ക്ഷണിക്കുകയാണെങ്കില്‍ ഇനിയും താന്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ സാന്നിധ്യം പ്രതിഷേധത്തിന് കാരണമായേക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ചടങ്ങിന് വരേണ്ടെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Next Story

Related Stories