TopTop

കൊവിഡ് 19 - പി എസ് സി ലിസ്റ്റില്‍ നിന്ന് ഒരു ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ നിയമിക്കും: മന്ത്രി കെ കെ ശൈലജ

കൊവിഡ് 19 - പി എസ് സി ലിസ്റ്റില്‍ നിന്ന് ഒരു ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ നിയമിക്കും: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത് എന്ന് മന്ത്രി പറഞ്ഞു. 6000ത്തോളം ഐസൊലേഷന്‍ കിടക്കകളും 21,866 പേരെ ഒരേസമയം താമസിപ്പിക്കാന്‍ കഴിയുന്ന കൊറോണ കെയര്‍ സെന്ററുകളും തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യ വകുപപ്പ് തയ്യാറാക്കിയ പ്ലാന്‍ എ, ബി, സി എന്നിവ അനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മരുന്നുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഈ വര്‍ദ്ധിച്ച ആവശ്യകത കണക്കിലെടുത്താണ് കൂടുതല്‍ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കാന്‍ തീരുമാനിച്ചത് എന്ന് കെ കെ ശൈലജ പറഞ്ഞു.


Next Story

Related Stories