TopTop
Begin typing your search above and press return to search.

കേന്ദ്ര ആരോഗ്യ മന്ത്രിയെ വിളിച്ചിരുന്നു, കേരളത്തെ വിമർശിച്ചിട്ടില്ലെന്നാണ് പറഞ്ഞത് - കെ കെ ശൈലജ

കേന്ദ്ര ആരോഗ്യ മന്ത്രിയെ വിളിച്ചിരുന്നു, കേരളത്തെ വിമർശിച്ചിട്ടില്ലെന്നാണ് പറഞ്ഞത് - കെ കെ ശൈലജ

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കേരളത്തെ വിമര്‍ശിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഹര്‍ഷവര്‍ദ്ധന്‍ ചെയ്തതെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിനും ഇതേ നിലപാടാണുള്ളതെന്നും കെ കെ ശൈലജ പറഞ്ഞു. നവരാത്രി സീസണില്‍ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്ന് കെ കെ ശൈലജ വിശദീകരിച്ചു.

കോവിഡ് മരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. മരണനിരക്ക് പിടിച്ചുനിർത്താൻ കേരളത്തിന് 0.34 ശതമാനമാണ് കേരളത്തിന്റെ മരണനിരക്ക്. പരിശോധന ബോധപൂര്‍വം കുറച്ചിട്ടില്ല. ശാസ്ത്രീയമായാണ് പരിശോധനകള്‍ ക്രമീകരിക്കുന്നത്. ഇനിയും വര്‍ദ്ധിപ്പിക്കും. ടെസ്റ്റ് കുറഞ്ഞതുകൊണ്ട് കുഴപ്പമുണ്ടായില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്കെന്നും കെ കെ ശൈലജ പറഞ്ഞു.

ലോക്ക് ഡൗണ്‍ ഇളവുകളും ഓണാഘോഷവും കേരളത്തില്‍ കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതായും കേരളത്തിന്റെ വീഴ്ചയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ പാഠം പഠിക്കണമെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കുന്ന സൺഡേ സംവാദ് പരിപാടിയിലാണ് ഹർഷവർദ്ധൻ കേരളത്തിന്റെ വീഴ്ചയെക്കുറിച്ച് പറഞ്ഞത്.


Next Story

Related Stories