TopTop
Begin typing your search above and press return to search.

ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രികനെ പോലീസ് എറിഞ്ഞ് വീഴ്ത്തി, അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രികനെ പോലീസ് എറിഞ്ഞ് വീഴ്ത്തി, അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രികനായ യുവാവിനെ എറിഞ്ഞ് വീഴ്ത്തി പോലീസ്. സംഭവത്തിൽ കയ്ക്കാവൂർ സ്വദേശി സിദ്ധീഖ് എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് ദാരുണ സംഭവം. ഹെല്‍മെറ്റില്ലാതിരുന്ന ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു നാട്ടുകാർ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്തു സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

സംഭവത്തിൽ ലാത്തിയെറിഞ്ഞ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ ചന്ദ്ര മോഹനനനെ സസ്പെൻഡ് ചെയ്തു. വാഹന പരിശോധനയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തു. ഇവരെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. സംഭവത്തിൽ ശക്തമായ നടപടി എടുത്തെന്ന് റൂറൽ എസ് പി ഹരിശങ്കർ വ്യക്തമാക്കി.

ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഹെൽമെറ്റ് വേട്ട പാടില്ലെന്ന പൊലീസ് മേധാവിയടക്കം വ്യക്തമാക്കിയിട്ടുള്ള സാഹചര്യം നില നിൽക്കെയാണ് ഈ സംഭവം. റോഡിന് നടുവിൽ വാഹന പരിശോധന വേണ്ടെന്നും നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും ഹൈക്കോടതിയും കഴിഞ്ഞ ദിവസം നിർദേശിച്ചിരുവന്നു. ഹെൽമെറ്റ് പരിശോധന ഓടിച്ചിട്ട് നടത്തരുതെന്ന് വ്യക്തമാക്കിയിരുന്ന ഹൈക്കോടതി വാഹന പരിശോധന സംബന്ധിച്ച് 2012ൽ പുറത്തിറക്കിയ ഡിജിപിയുടെ സർക്കുലർ അനുസരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Next Story

Related Stories