ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യമാസമായ ഏപ്രിലില്‍ ആലുവയ്ക്ക് അടുത്ത് ഒരു പെണ്‍കുട്ടിയെ അച്ഛന്റെ സഹോദരി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും അനുസരിക്കാതെ വന്നപ്പോള്‍ രഹസ്യഭാഗങ്ങളില്‍ മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലായി മൂന്ന് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുകയും ഗര്‍ഭിണികളാവുകയും ചെയ്തു.. പാലക്കാട് പരിചയക്കാരില്‍ നിന്നും ലൈംഗിക പീഡനങ്ങള്‍ നേരിട്ടതിനെ...

എല്ലാവരും വീടുകളിലായിരുന്ന ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ എത്ര സുരക്ഷിതരായിരുന്നു?

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യമാസമായ ഏപ്രിലില്‍ ആലുവയ്ക്ക് അടുത്ത് ഒരു പെണ്‍കുട്ടിയെ അച്ഛന്റെ സഹോദരി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും അനുസരിക്കാതെ വന്നപ്പോള്‍ രഹസ്യഭാഗങ്ങളില്‍ മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലായി മൂന്ന് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുകയും ഗര്‍ഭിണികളാവുകയും ചെയ്തു.. പാലക്കാട് പരിചയക്കാരില്‍ നിന്നും ലൈംഗിക പീഡനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് 13കാരി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടി... ലോക്ഡൗണ്‍ കാലത്തും കോവിഡ് 19 വ്യാപന ഘട്ടത്തിലും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എത്ര വ്യാപകമായിരുന്നു എന്നു തെളിയിക്കുന്ന ഏതാനും സംഭവങ്ങള്‍ മാത്രമാണ് ഇത്. എല്ലാവരും വീടുകളില്‍ തന്നെയായിരുന്ന കാലത്ത് കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരായെന്ന് വിശ്വസിക്കപ്പെടുമ്പോഴാണ് ഇത്. അതോടൊപ്പം കേരള പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് നടത്തിയ പി-ഹണ്ട് എന്ന സൈബര്‍ ഓപ്പറേഷനില്‍ കഴിഞ്ഞ ദിവസം മാത്രം പിടിയിലായത് 41 പേരാണെന്നതും കുട്ടികളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവും സമൂഹത്തില്‍ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റു പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിലാകെ 4754 കേസുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ഞൂറിലേറെ കേസുകളുടെ വര്‍ധനവുണ്ടായി. ഇതില്‍ 24 കുട്ടികളാണ് കൊല്ലപ്പെട്ടത്. മൂന്ന് കുട്ടികള്‍ ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. പത്ത് കുട്ടികളെ കൊലപ്പെടുത്താനായിരുന്നു അക്രമിയുടെ ലക്ഷ്യം. 224 കുട്ടികള്‍ക്ക് നിസ്സാര പരിക്കുകളും 237 കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു. 1283 കേസുകളാണ് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 806 പേര് പെണ്‍കുട്ടികളും 477 പേര് ആണ്‍കുട്ടികളുമാണ്. ആണ്‍കുട്ടികള്‍ ഏറ്റവുമധികം ഇരയായത് സ്വവര്ഗ്ഗരതിയ്ക്കാണ്. 181 കേസുകളാണ് അതില്‍ എടുത്തിട്ടുള്ളത്.
ഈ വര്‍ഷം ഈ കണക്കുകളില്‍ കുറവുണ്ടാകുമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പ്രതീക്ഷ. തങ്ങള്‍ക്ക് ലഭിച്ച അനൗദ്യോഗിക കണക്കു പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് ബാലാവകാശ കമ്മിഷന് ചെയര്‍മാര്‍ കെ വി മനോജ് കുമാര്‍ പറയുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ കോടതിയില്‍ നിന്നും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ചില അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. വീടുകളുടെ സുരക്ഷിതത്വത്തിലെത്തിയപ്പോള് കുട്ടികള്‍ക്കെതിരായ പീഡനങ്ങളും കുറഞ്ഞുവെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ട് എന്തെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ എന്തെങ്കിലും പറയാന്‍ പറ്റൂവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഡ്വ. ജെ സന്ധ്യ ഈ വാദം അംഗീകരിക്കുന്നില്ല. കണക്കുകള്‍ വ്യക്തമായിട്ട് ലഭ്യമല്ലെന്നും അങ്ങനെ ലഭ്യമാകുന്ന കണക്കുകളില്‍ ശരിയായ കണക്കുകളാണോ പ്രതിഫലിക്കുകയെന്നും പറയാനാകില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 90 ശതമാനം കേസുകളിലും അടുത്ത ബന്ധുക്കളാണ് പ്രതികളാകുന്നത്. ഇതെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മൂന്നാം കക്ഷിയിലൂടെയാണ്. സ്കൂള്‍ കൗണ്‍സിലര്‍മാരും ഡോക്ടര്‍മാരും പൊതുജനങ്ങളുമാണ് ഇക്കാര്യം അധികൃതരെ അറിയിക്കാറ്. ലോക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം എന്താണ് വീടുകളില്‍ നടക്കുന്നതെന്ന് സംബന്ധിച്ച് പുറത്ത് പറയാനുള്ള സാഹചര്യം നിലനില്ക്കുന്നില്ല. പുറത്തുവരുന്നില്ല എന്നതിനാല്‍ ഇത്തരം കേസുകള്‍ നടക്കുന്നില്ല എന്നും പറയാനാകില്ല. കുട്ടികളുടെ മേല്‍ അധികാരമുള്ള വ്യക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ പുറത്തുവരാനുള്ള അവസ്ഥ തീരെയില്ലാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതുകൊണ്ട് അത്തരം അതിക്രമങ്ങള്‍ കുറഞ്ഞെന്ന് കണക്കാക്കാനാകില്ല. ഇതൊരു അപകടകരമായ സാഹചര്യമാണെന്നും അവര്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ ആത്മഹത്യാ പ്രവണത കൂടിയെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദ പറയുന്നത്. സ്കൂളില്‍ പോകാന്‍ പറ്റാതെ വന്നതും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതുമാണ് ഇതിന് കാരണം. മാനസിക സംഘര്‍ഷങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഇതില്‍ എല്ലാവരും തന്നെ കൗമാര പ്രായക്കാരാണ്. തങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ സുഹൃത്തുക്കളുമായോ അധ്യാപകരുമായോ പങ്കുവയ്ക്കാനുള്ള അവസരങ്ങള്‍ കൂടിയാണ് അവര്‍ക്ക് ഇക്കാലത്ത് അടഞ്ഞുപോയത്. എന്നാല്‍ ഇതിന്റെയെല്ലാം കാരണങ്ങള്‍ വ്യക്തമായിട്ടില്ലെന്നും അവര്‍ പറയുന്നു. പതിമൂന്ന് വയസ്സ് കഴിയുമ്പോഴേക്കും പ്രണയത്തില്‍ അകപ്പെടുന്ന രീതിയും ഇപ്പോള്‍ കുട്ടികളില്‍ കാണുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. പതിനാല് വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യവും ഇപ്പോള്‍ കൂടുതലായി കാണുന്നുണ്ട്. കുട്ടികള്‍ തയ്യാറാണെങ്കില്‍ അബോര്‍ട്ട് ചെയ്യാന്‍ സഹായിക്കുകയോ അല്ലാത്ത സാഹചര്യത്തില്‍ മാര്‍ഗ്ഗത്തിലൂടെ കുട്ടികളെ സഹായിക്കുകയോ ആണ് സിഡബ്ല്യൂസി ചെയ്യുന്നത്. ലോക്ഡൗണിലും അതിന് ശേഷമുള്ള കാലഘട്ടത്തിലുമായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത് ഇത്തരത്തില്‍ കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവമാണെന്നും അവര്‍ പറയുന്നു. ഇത്തരം കേസുകളില്‍ കൂടുതലും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കുട്ടികളാണെന്നാണ് സുനന്ദ ചൂണ്ടിക്കാട്ടുന്നത്. കോളനികളിലും മറ്റും താമസിക്കുന്നവരാണ് ഇവരിലേറെയും. കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ ശ്രദ്ധയുടെ കുറവും താന്‍ ഇതിന് കാരണമായി കാണുന്നെന്ന് അവര്‍ വ്യക്തമാക്കി. കുട്ടികള്‍ ഗര്‍ഭിണികളായ കാര്യം പറയുമ്പോള്‍ അവരത് വിശ്വസിക്കാന്‍ പോലും തയ്യാറാകാറില്ല. അവര്‍ കുട്ടികളല്ലേ എന്ന ന്യായമാണ് അവര്‍ നിരത്തുന്നത്.
കുട്ടികള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ കുറവാണെങ്കിലും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ കുട്ടികളും പെട്ടുപോകാറുണ്ടെന്നും അവര്‍ പറയുന്നു. അമ്മയെ അച്ഛന് തല്ലുമ്പോള്‍ ഇടയില്‍പ്പെട്ട് പോകുന്ന കുട്ടികള്‍ക്കും മര്‍ദ്ദനമേല്‍ക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമായി മര്‍ദ്ദനമേറ്റതായി വന്ന കേസുകളില്‍ അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മാനസികനില തകരാറിലായവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നമുക്ക് പീഡനങ്ങളായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അതിന്റെ പേരില്‍ നിയമനടപടികള്‍ക്ക് സാധ്യതയില്ലെന്നും സുനന്ദ വ്യക്തമാക്കി. ശാരീരിക പീഡനങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പലതും പുറത്തുവരാത്തതാണോയെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ ബുദ്ധിശാലികളാണ്. സ്കൂളുകളില്‍ നിന്നും ചൈല്‍ഡ് ലൈന്‍ നമ്പരുകള്‍ എല്ലാ കുട്ടികളുടെയും കൈവശമുണ്ട്. ആര്‍ക്കും തങ്ങളെ വിളിക്കാവുന്നതാണ്. എന്നാല്‍ അതും ഉണ്ടാകുന്നില്ല.
കേരളത്തില്‍ 2019ല്‍ കുട്ടികള്‍ക്കെതിരായി നടന്ന 4754 കുറ്റകൃത്യങ്ങളില്‍ 5611 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 4365 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റക്കാരായി വിധിച്ചതില്‍ 112 പ്രതികളും കുട്ടികള്‍ക്ക് പരിചയമുള്ളവരായിരുന്നു. ഇതില്‍ പതിനെട്ട് പേര് കുടുംബാംഗങ്ങളും 66 പേര് കുടുംബ സുഹൃത്തുക്കളും 28 പേര് കുട്ടികളുടെ തന്നെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടവരും ആയിരുന്നു. അപരിചിതരില്‍ നിന്നും പീഡിപ്പിക്കപ്പെട്ടതായി രജിസ്റ്റര്‍ ചെയ്ത സംഭവം ഒന്ന് മാത്രമാണ്. അതായത്, കുട്ടികള്‍ക്ക് നേരെയുണ്ടായ പീഡനങ്ങളില്‍ 99 ശതമാനത്തിലേറെ കേസുകളും പരിചയക്കാരില്‍ നിന്നുണ്ടായതാണ്. ഞങ്ങളോട് സംസാരിച്ചവരും ഇത് ശരിവയ്ക്കുന്നുണ്ട്.
അയല്പക്കത്തുള്ളവരും അടുത്ത ബന്ധുക്കളുമാണ് ഈ കേസുകളില്‍ കുട്ടികളെ പീഡിപ്പിച്ചത്. സമ്പൂര്‍ണ്ണ ലോക്ഡൗണിന് ശേഷം മാതാപിതാക്കള്‍ ജോലിക്ക് പോകുകയും കുട്ടികള്‍ വീടുകളില്‍ ഒറ്റയ്ക്കാകുകയും ചെയ്ത സാഹചര്യങ്ങളാണ് ഇവര്‍ മുതലെടുത്തത്. കോവിഡ് കാലത്ത് കുട്ടികള്‍ വീടുകളില്‍ സുരക്ഷിതരായെന്ന വാദത്തെയും അവര്‍ അംഗീകരിക്കുന്നില്ല. മുതിര്‍ന്നവര്‍ ജോലിക്കായി പോകുകയും കുട്ടികള്‍ മാത്രം വീടുകള്‍ക്കുള്ളില്‍ ആകുകയും ചെയ്യുമ്പോള്‍ എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്നാണ് അവര്‍ ചോദിക്കുന്നത്. പൊതുവേ വീടുകള്‍ സുരക്ഷിതമല്ല, ലോക്ഡൗണ്‍ ആയതോടെ വീടുകള്‍ ഒട്ടുമേ സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ സംവിധാനങ്ങള്‍ക്കൊന്നും വീടുകളില്‍ എത്തിച്ചേര്‍ന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുന്നില്ല. സ്കൂള്‍ തുറക്കുമ്പോള്‍ മാത്രമേ ഈ വിഷയത്തില്‍ കൈവരികയുള്ളൂ. എന്നാല്‍ താന്‍ പ്രതീക്ഷിക്കുന്നത് ഇത്തരം കേസുകളില്‍ വളരെയധികം വര്ധനവുണ്ടാകുമെന്നാണെന്നും അഡ്വ. സന്ധ്യ പറയുന്നു.
കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ പ്രതികളാകുന്നത് പലപ്പോഴും അടുത്ത ബന്ധുക്കള്‍ തന്നെയാണെന്ന് ബാലവാകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാറും അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് ആലുവയിലുണ്ടായ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരിയാണ് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചതും പീഡിപ്പിച്ചതും. ഈ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ആവശ്യം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. അതേസമയം ഈ കേസില്‍ പരാതി നല്കിയപ്പോള് പോലീസ് വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും മനോജ് കുമാര്‍ വ്യക്തമാക്കി. കുട്ടിക്കും കുടുംബത്തിനും ഒപ്പം തന്നെ താമസിച്ചിരുന്ന ആ സ്ത്രീ ലഹരിക്ക് അടിമയായിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് അവര്‍ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പീഡനമെന്ന് ബാലാവകാശ കമ്മിഷന് വിശ്വസിക്കുന്നില്ല. കേസിലെ പ്രതിയായ സ്ത്രീയ്ക്ക് നിയമപ്രകാരം തന്നെ സ്വത്തില്‍ അവകാശമുണ്ട് എന്നതിനാലാണ് അതെന്നും അദ്ദേഹം വിശദീകരിച്ചു.

ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിന് പിന്നില്‍ കേരളം രണ്ടാം സ്ഥാനത്താണ്. മുപ്പത് കുട്ടികളാണ് ഇവിടെ ഇത്തരം കേസുകളില്‍ ഇരകളായത്. ഇതില്‍ 27 കേസുകള്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതാണ്. ലോക്ഡൗണ്‍ കാലത്തും അതിന് ശേഷമുള്ള അണ്‍ലോക്ക് കാലത്തും സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതായി വിവരം കിട്ടിയതോടെയാണ് കേരള പോലീസ് സൈബര്‍ ഡോമിന്റെ സഹായത്തോടെ ഓപ്പറേഷന് പി-ഹണ്ട് ആരംഭിച്ചത്. അടുത്തിടെ നടന്ന ഓപ്പറേഷനില്‍ മാത്രം 41 പേര് അറസ്റ്റിലായതില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെയധികം കൂടുതലായിരിക്കും ഈ വര്‍ഷം ഈ വിഭാഗത്തിലുണ്ടാകുന്ന എണ്ണമെന്ന് വ്യക്തമാണ്.
സൈബര്‍ ക്രൈമില്‍ വര്ധനവുണ്ടായിട്ടുണ്ടെന്നത് ശരിയാണെന്നും എന്നാല്‍ സൈബര്‍ ക്രൈമുകളെക്കുറിച്ച് യാതൊരു പരാതികളും തങ്ങള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും ബാലവകാശ കമ്മിഷന് വ്യക്തമാക്കുന്നു. പുറംലോകവുമായി ബന്ധമില്ലാതെ വരികയും ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുകയും ചെയ്തതോടെയാണ് കുട്ടികളെ സൈബര്‍ ചൂഷണങ്ങള്‍ക്ക് ഇരയാക്കുന്ന പ്രവണതയും വര്‍ധിച്ചതെന്നും അവര്‍ പറയുന്നു. മാത്രമല്ല, മാനസിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ വെറുതെയിരിക്കുന്ന സമയങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയഗിക്കുമ്പോള് ഇതിലെ ചതിക്കുഴികള്‍ തിരിച്ചറിയാതെ പോകുന്നതും പ്രശ്നമാണ്.
സോഷ്യല്‍ മീഡിയയിലും ഫോണിലുമുള്ള ഇടപെടലുകള്‍ക്ക് കുട്ടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതാണോ ഇതിന് കാരണമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് അഡ്വ. സുനന്ദയുടെ അഭിപ്രായം. കുട്ടികളുടെ മൊബൈല്‍ അഡിക്ഷന് മൂലം ഞങ്ങള്‍ സംസാരിക്കേണ്ട സാഹചര്യം മുമ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസിനായി മാതാപിതാക്കള്‍ തന്നെ മൊബൈല്‍ കുട്ടികള്‍ക്ക് കൊടുക്കുകയാണ്. അത് കുട്ടി ഉപയോഗിക്കുകയാണോ ദുരുപയോഗം ചെയ്യുകയാണോയെന്ന് വളരെ കാലം കഴിഞ്ഞ് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. അത് നിലവില്‍ ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. പണ്ടൊക്കെ മറ്റുള്ള കുട്ടികളെപ്പോലെ തങ്ങളുടെ കുട്ടികളും നല്ല രീതിയില്‍ വളരണമെന്ന് മാതാപിതാക്കള്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ജാഗ്രത കുറഞ്ഞതായാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറയുന്നു.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് സൈബര്‍ ഇടങ്ങളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നത് അഡ്വ. സന്ധ്യയും ശരിവയ്ക്കുന്നു. ആളുകള്‍ വീടുകളില്‍ തന്നെ ആയ സാഹചര്യത്തില്‍ സൈബര്‍ ചൂഷണങ്ങളുടെ സാധ്യത വര്‍ധിച്ചതാണ് അതിന് കാരണം. പോണോഗ്രഫി ചാനലുകളിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യം കൂടിയാണ് കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. പക്ഷെ പോലീസിന്റെ ഓപ്പറേഷനുകളെ അമിതമായി വിശ്വസിക്കാനാകില്ലെന്നാണ് അവര്‍ പറയുന്നത്. പി-ഹണ്ട് പോലുള്ള ഓപ്പറേഷനുകള്‍ നല്ല കാര്യം തന്നെയാണ്. എന്നാല്‍ ഇതിന് മുമ്പ് 2015-16 നടന്ന ഓപ്പറേഷന് ബിഗ് ഡാലിയ എന്ന ഒരു പദ്ധതിയുണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ ഓപ്പറേഷന്റെ ചാര്‍ജ്ജ് ഷീറ്റ് ഇന്ന് വരെയും കൊടുത്തിട്ടല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമില്ലല്ലോ? അതൊരു സത്യസന്ധമായ പരിസമാപ്തിയില്‍ എത്തേണ്ടതു കൂടിയുണ്ട്. ഓപ്പറേഷന് പി-ഹണ്ടിനെ കൊട്ടിഘോഷിക്കുന്നവര്‍ അതിനെക്കുറിച്ച് കൂടി ഒന്ന് അന്വേഷിച്ചാല്‍ നല്ലതായിരിക്കും. അഞ്ച് വര്‍ഷമായിട്ടും അതിന്റെ കുറ്റപത്രം സമര്‍പ്പിക്കാതെ പിന്നെയും ഗിമ്മിക് കാണിച്ചതുകൊണ്ട് എന്തുകാര്യമാണ് ഉള്ളതെന്നും അവര്‍ ചോദിക്കുന്നു.
പോക്സോ കേസുകളിലും കുട്ടികള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളിലും ശക്തമായ നടപടികള്‍ എടുക്കാന്‍ സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥരുമായി ബാലാവകാശ കമ്മിഷന് സംസാരിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. കുട്ടകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിനും പരിശീലനം നല്‍കാനാണ് തീരുമാനം. കൗണ്‍സിലര്‍മാരെ ഉപയോഗപ്പെടുത്തി സ്കൂളുകളിലൂടെ തന്നെ കുട്ടികളില്‍ അവബോധം ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനായി നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈനിലെ സ്കൂള്‍ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ടോയെന്ന സംശയമാണ് മുന്‍കാല അനുഭവങ്ങള്‍ നല്‍കുന്നത്.

Next Story