Top

മാവോയിസ്റ്റ് ബന്ധം: സംസ്ഥാനത്തെ 16 മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷണത്തില്‍

മാവോയിസ്റ്റ് ബന്ധം: സംസ്ഥാനത്തെ 16 മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി വ്യാപകമാണെന്ന നിഗമനത്തില്‍ 16 മനുഷ്യാവകാശ സംഘടനകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഇതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയും ഉള്‍പ്പെടുന്നു. സര്‍ഫാസി നിയമത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ഫേസി വിരുദ്ധ ജനകീയ സമിതിയും രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട്, പോരാട്ടം, ആദിവാസി വിമോചന മുന്നണി, ജനകീയ വിമോചന മുന്നണി, കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രസണേഴ്‌സ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റാഡിക്കല്‍ മാസ് മൂവ്‌മെന്റ് , ഫാസിസ്റ്റ് വിരുദ്ധ മുന്നണി, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ പ്രസ്ഥാനം, ബ്ലേഡ് വിരുദ്ധമുന്നണി, ഡെമോക്രാറ്റിക്ക് യൂത്ത് മുന്നണി, റവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെനെതിരെ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് നിരീക്ഷണത്തിലെന്നാണ് റിപ്പോര്‍ട്ട്.
ഈ സംഘടനകള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുന്ന സംഘടനകളായിട്ടാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് നിരീക്ഷണം. കേന്ദ്ര സംസ്ഥാന രഹസ്യാനേഷണ ഏജന്‍സികളാണ് ഈ സംഘടനകളെ നിരീക്ഷിക്കുന്നത്. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി വ്യാപകമാണെന്നാണ് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയത്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണി വ്യാപകമാണെന്നായിരുന്നു സര്‍ക്കാരിന്റെ ഭാഷ്യം.
മുകളില്‍ സൂചിപ്പിച്ച സംഘടനകളില്‍ പലതും പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനകളാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ മനുഷ്യാവകാശ സംഘടനയാണ് പിയുസിഎല്‍. ജയപ്രകാശ് നാരായണ്‍ സ്ഥാപിച്ച ഈ സംഘടനയ്ക്ക് ജസ്റ്റിസ് വി എം താര്‍ക്കുണ്ടെയെപോലുള്ള ന്യായധിപരും നേതൃത്വം നല്‍കിയിരുന്നു. ബാങ്കുകളുടെ വായ്പ വീണ്ടെടുക്കലിനുള്ള സര്‍ഫാസി നിയമത്തിനെതിരെ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനായാണ് സര്‍ഫാസി വിരുദ്ധ മുന്നണി. ഇതുപോലെ മുകളില്‍ ഉള്‍പ്പെട്ട പല സംഘടനകളും വിവിധ വിഷയങ്ങളില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമാണ്.
എന്നാല്‍ കേരളത്തില്‍ ഈ സംഘടനകളുടെ മറവില്‍ തീവ്രവാദ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. മഞ്ചങ്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപെടുത്തിയതിനെതിരെ ഈ സംഘടനകളില്‍ പലതും ര്ംഗത്തുവന്നിരുന്നു. കോഴിക്കോട് രണ്ട് യുവാക്കളെ യു എ പി എ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പരസ്യ നിലപാട് സ്വീകരിച്ച സംഘടനകളാണ് ഇതില്‍ പലതും.


Next Story

Related Stories