TopTop
Begin typing your search above and press return to search.

മുന്നണിയിലെ ഹൃദയ ബന്ധം മുറിഞ്ഞു, ഇത് നീതിയല്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി

മുന്നണിയിലെ ഹൃദയ ബന്ധം മുറിഞ്ഞു, ഇത് നീതിയല്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി

യുഡിഎഫില്‍ നിന്ന് കേരളാകോണ്‍ഗ്രസ് എമ്മിലെ ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് ‌നടപടി നീതിയല്ലാത്ത തീരുമാനമാണെന്ന് ജോസ് കെ.മാണി. വിഷയം ചർച്ചചെയ്യാൻ ജോസ് വിഭാഗം നേതാക്കൾ യോഗം ചേരുന്നതിന് മുന്നോടിയായി മാധ്യങ്ങളെ കാണവെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. മുന്നണിയിലെ ഹൃദയ ബന്ധം മുറിച്ചതായും അദ്ദേഹം ചുണ്ടിക്കാട്ടി.

പാർട്ടി കരുത്തോടെ മുന്നോട്ട് പോകും. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെല്ലാം, മുമ്പും ഇതുപോലുള്ള കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്. അതെല്ലാം അതിജീവിച്ചിട്ടാണ് കേരളാകോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് പോയിട്ടുള്ളത്. കേരളാ കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ നോക്കിയപ്പോഴാണ് താന്‍ മോശക്കാരനായതെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, മുന്നണിമാറ്റത്തെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. യുഡിഎഫ് വിടുന്നവരുടെ വെന്റിലേറ്ററായി പ്രവർത്തിക്കാൽ എൽഡിഎഫ് ഇല്ലെന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണത്തിനുള്ള മറുപടിയായിട്ടായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.

നേരത്തെ, യുഡിഎഫിൽ ചർച്ചയ്ക്കുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. വീണ്ടും ചർച്ചക്ക് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരും ആഗ്രഹിക്കാത്ത തീരുമാനങ്ങളാണ് എടുത്തെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വിഷയത്തോട് പ്രതികരിച്ചത്. വിഷയത്തിൽ നാളെ യുഡിഎഫ് ഘടകകക്ഷികളുടെ യോഗം ചേർന്നശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories