TopTop
Begin typing your search above and press return to search.

ബാര്‍ കോഴയില്‍ മാണിയെ കുടുക്കിയത് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് ഔദ്യോഗികമല്ലെന്ന് ജോസ് കെ മാണി, ശരിക്കുള്ളത് പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ല

ബാര്‍ കോഴയില്‍ മാണിയെ കുടുക്കിയത് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് ഔദ്യോഗികമല്ലെന്ന് ജോസ് കെ മാണി, ശരിക്കുള്ളത് പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ല

ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായിരുന്ന കെ എം മാണിയെ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന് പറയുന്ന റിപ്പോര്‍ട്ട് തങ്ങളുടെ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടല്ലെന്ന് പാര്‍ട്ടി നേതാവ് ജോസ് കെ മാണി. ശരിക്കുള്ള റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ പക്കലുണ്ട്. അത് പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് വ്യാജരേഖയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ ആരോപിച്ചു.

എല്‍ഡിഎഫിലേയ്ക്ക് പോകാനുള്ള തീരുമാനം ജോസ് കെ മാണി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി കേരള കോൺഗ്രസ്സിന്റെ അന്വേഷണ റിപ്പോർട്ട് എന്ന വാർത്ത വന്നത്. ചെന്നിത്തലയും ചെന്നിത്തല നേതൃത്വം നൽകുന്ന കോൺഗ്രസ്സുമാണ് ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അറിവോടെയായിരുന്നു ഇതെന്നുമാണ് കേരള കോൺഗ്രസ്സിന്റെ പേരിൽ പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. പിസി ജോര്‍ജ്ജ്, ആര്‍ ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരും ഗൂഢാലോചനയുടെ ഭാഗമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016ലെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജേക്കബ് തോമസും ബിജു രമേശും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തി. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ്, ബാലകൃഷ്ണപിളള തുടങ്ങിയവരും ജേക്കബ് തോമസുമായും ബാറുടമ ബിജു രമേശുമായും ഗൂഢാലോചന നടത്തി. ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍നിന്നും താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നു. ഈ ആവശ്യമുന്നയിച്ച് ചെന്നിത്തല മാണിയെ നേരിട്ട് കണ്ടു. എന്നാല്‍ മാണി ഇതിന് വഴങ്ങിയില്ല. തുടര്‍ന്നാണ് മാണിക്കെതിരെ ചെന്നിത്തലയും ഐ ഗ്രൂപ്പും നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.


Next Story

Related Stories