TopTop

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിയമിച്ചു. പി എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയി പോയശേഷം സംസ്ഥാന പ്രസിഡൻറ് ഇല്ലാത്തെ പ്രവർത്തിച്ചിരുവന്ന പാർട്ടി മാസങ്ങൾക്ക് ശേഷമാണ് പുതിയ അധ്യക്ഷനെ നിയമിക്കുന്നത്. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് സുരേന്ദ്രന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രന്‍.

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനാവുന്നതോടെ പാര്‍ട്ടി സംസ്ഥാന ഘടകത്തിൽ വി മുരളീധരൻ പക്ഷം പിടിമുറുക്കുന്നു എന്ന സൂചനകൂടിയാണ് പുറത്ത് വരുന്നത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, കൃഷ്ണദാസ് പക്ഷത്തുനിന്ന് എം ടി രമേശ് എന്നിവരെ പിന്തള്ളിയാണ് കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. വനിത എന്ന നിലയ്ക്ക് ശോഭാസുരേന്ദ്രന്റെ പേരും പരിഗണിച്ചിരുന്നു.

ബിജെപിയെ ശക്തമായി മുന്നോട്ട് നയിക്കാന്‍ ലഭിച്ച അവസരമാണിതെന്നായിരുന്നു നിയമനത്തോട് സുരേന്ദ്രൻ പ്രതികരിച്ചത്. ഏല്‍പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും പുതിയ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു

അതേസമയം, ഗ്രൂപ്പ് പോരിൽ കിതച്ചു നിൽക്കുന്ന സംസ്ഥാന്തതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുക എന്ന വെല്ലുവിളിയാണ് പുതിയതായി ചുമതലേൽക്കുന്ന കെ സുരേന്ദ്രന് മുന്നിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിന് തൊട്ട് മുൻപാണ് പ്രഖ്യാപനം. പി. പരമേശ്വരൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. നേരത്തെ പാർട്ടി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിലും കേരള ഘടകത്തിനു പങ്കാളത്തമില്ലാതിരുന്നത് വലിയ വിമർശനത്തിന് ഇടവരുത്തിയിരുന്നു.


Next Story

Related Stories