TopTop
Begin typing your search above and press return to search.

നിരുത്തരവാദപരമെന്ന് കാനം രാജേന്ദ്രന്‍ വിശേഷിപ്പിച്ച തോമസ് ഐസക്കിന്റെ പ്രസ്താവനയെന്തായിരുന്നു? ലൈഫ് മിഷന്‍ ആരോപണത്തില്‍ അത് നിര്‍ണായകമാകുന്നതെങ്ങനെ?

നിരുത്തരവാദപരമെന്ന് കാനം രാജേന്ദ്രന്‍ വിശേഷിപ്പിച്ച തോമസ് ഐസക്കിന്റെ പ്രസ്താവനയെന്തായിരുന്നു? ലൈഫ് മിഷന്‍ ആരോപണത്തില്‍ അത് നിര്‍ണായകമാകുന്നതെങ്ങനെ?

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ ഭരണ സാധ്യതയ്ക്ക് മങ്ങലേറ്റുവെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കയാണ്. കഴിഞ്ഞ കുറച്ചുകാലമായി വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെ ന്യായികരിച്ചിരുന്ന കാനം രാജേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തിന് ശേഷവും സമാന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. അതിന് ശേഷമാണ് മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കാനം രാജേന്ദ്രന്‍ വിവാദങ്ങള്‍ തുടര്‍ ഭരണ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ കോവിഡ് കാലത്ത് നടത്തുന്ന സമരത്തിനെതിരെ നാളെ എല്‍ ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധം നടക്കാനിരിക്കെയാണ് കാനം രാജേന്ദ്രന്റ പ്രസ്താവന. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം കാനത്തിന്റെ നിഗമനത്തെക്കുറിച്ച് പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നാണ് അറിയുന്നത്

രണ്ട് മന്ത്രിമാര്‍ക്കെതിരെയാണ് കാനം രാജേന്ദ്രന്‍ പ്രസ്താവന നടത്തിയത്. ധനമന്ത്രി തോമസ് ഐസക്കിനെതിരെയും നിയമ മന്ത്രി എ കെ ബാലനുമെതിരെ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനയെ ആണ് നിരുത്തരവാദപരം എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കൈരളി ടിവി നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു തോമസ് ഐസക്കിന്റെ പ്രസ്താവന

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്കിലെ ലോക്കര്‍ തുറന്നപ്പോള്‍ ഒരു കോടി രൂപ കണ്ടെത്തിയതുമുതലാണ് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ചത്. യുണിടാക് എന്ന കമ്പനിക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ ചുമതല നല്‍കിയതിനെ തുടര്‍ന്ന് കിട്ടിയ കമ്മീഷന്‍ തുകയാണ് അതെന്നാണ് സ്വപ്‌ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ കിട്ടിയതിനുള്ള കമ്മീഷന്‍ തുക ഒരു കോടി അല്ല മറിച്ച് നാല് കോടിയെന്നായിരുന്നു ആഗസ്റ്റ് 20 ന് കൈരളി ടിവി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ കൂടിയായ കൈരളി ടിവി എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസായിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ടത്. കൈക്കൂലി നല്‍കിയതിന്റെ വിശദാംശങ്ങളും കൈരളിയുടെ വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ന്യൂസ് ആന്റ് വ്യുസ് എന്ന ചര്‍ച്ചാ പരിപാടിയ്ക്കിടയെയായിരുന്നു വെളിപ്പെടുത്തല്‍

അന്നത്തെ ചര്‍ച്ചയില്‍ മന്ത്രി ഡോ. തോമസ് ഐസക്കുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണമായും ശരിയാണെന്നും ഇക്കാര്യം തനിക്കറിയാമായിരുന്നുവെന്നുമാണ്. നിയമവൃത്തങ്ങളില്‍നിന്ന് തനിക്ക് ഇക്കാര്യം അറിയാമെന്നുമായിരുന്നു തോമസ് ഐസക്ക് പറഞ്ഞത്.

മന്ത്രിസഭയിലെ ഒരംഗം ഇക്കാര്യം നേരത്തെ അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയില്ലെന്ന ആക്ഷേപം അന്ന് ചില കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് കാനം രാജേന്ദ്രനും ഇപ്പോള്‍ ഉന്നയിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ത് പൗരനായ ഖാലിദ് എന്ന ഉദ്യോഗസ്ഥന്‍ ഡിപ്ലോമാറ്റിക്ക് കാറില്‍ എത്തി, തിരുവനന്തപുരം കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപം വെച്ചാണ് പണം കൈമാറിയതെന്നായിരുന്നു കൈരളി ടിവിയുടെ വെളിപ്പെടുത്തല്‍. 2019 ഓഗസ്റ്റ് രണ്ടാം തീയതി വൈകിട്ടാണ് പണം ഇടപാട് നടന്നതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ഇതേക്കുറിച്ചും അന്വേഷിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൊൺസുലേറ്റിലെ ഖാലിദ് എന്ന ഉദ്യോഗസ്ഥനിൽനിന്ന് സിബിഐ വിവരങ്ങൾ ആരാഞ്ഞതായും റിപ്പോർട്ടുണ്ട്


Next Story

Related Stories