TopTop
Begin typing your search above and press return to search.

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, 2.99 ലക്ഷം കന്നി വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, 2.99 ലക്ഷം കന്നി വോട്ടര്‍മാര്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.67 കോടി വോട്ടര്‍മാര്‍. സ്ത്രീവോട്ടര്‍മാര്‍ 1,37,79263, പുരുഷവോട്ടര്‍മാര്‍ 10295202. ട്രാന്‍സ് ജെന്‍ണ്ടര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് 32,14943 പേര്‍. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടര്‍മാരുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ കോഴിക്കോടാണ്.

പുതുതായി പത്ത് ലക്ഷം അപേക്ഷകളാണ് കിട്ടിയത് അതില്‍ 579033 പുതിയ വോട്ടര്‍മാര്‍ ഉണ്ട്. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഇനി രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക. ആകെ വോട്ടര്‍മാര്‍ 2,67,31,509 പേരാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1.56 ലക്ഷം വോട്ടര്‍മാരെ കരടില്‍ നിന്ന് ഒഴിവാക്കി. 221 ട്രാന്‍സ്‌ജെന്റേര്‍സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കുറി ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന 2.99 ലക്ഷം പേരാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories