TopTop

എല്ലാവർക്കും സൗജന്യ റേഷൻ, 15 കിലോ അരിയുൾപ്പെടെ വീടുകളിൽ എത്തിക്കാൻ മന്ത്രിസഭാ തീരുമാനം, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടി

എല്ലാവർക്കും സൗജന്യ റേഷൻ, 15 കിലോ അരിയുൾപ്പെടെ വീടുകളിൽ എത്തിക്കാൻ മന്ത്രിസഭാ തീരുമാനം, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടി

കോവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉൾപ്പെടെ പൂട്ടാനും അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നല്‍കാനും തീരുമാനം. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍) കുടുംബാംഗങ്ങള്‍ക്കാണ് 15 കിലോ അരിയടങ്ങുന്ന ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് നല്‍കുക. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. തദ്ദേശസ്ഥാപനങ്ങൾ വഴി ഇവ വീട്ടിലെത്തിക്കാനാണ് നീക്കം.

ബിപിഎൽ കാർഡിൽ 35 കിലോ അരി സൗജന്യമായി നൽകുന്നത് തുടരും. നിരീക്ഷണത്തിലുള്ളവർക്കായിരിക്കും ഭക്ഷ്യകിറ്റ് വീട്ടിലെത്തിക്കുക. നീല വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ അരി. പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും സര്‍ക്കാർ പരിഗണനയിൽ. റേഷൻ കടകളുടെ സമയത്തിലും ക്രമീകരണം വരുത്തി. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

അതേസമയം, സംസ്ഥാനത്തെ ബാറുകളും ബിവറേജസുകളും പൂട്ടുന്നത് പരിഗണിച്ച് മദ്യം ഓണ്‍ലൈനില്‍ നല്‍കുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിന് പിന്നാലെ തന്നെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാനാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മാനേജര്‍മാര്‍ക്ക് എം ഡി നിര്‍ദേശം നല്‍കിയിരുന്നു. ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്.

ബിപിഎൽ കാർഡ് ഉടമകൾക്ക് പുറമെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാൻ നടപടിയുണ്ടാവും. ഇതിനോടൊപ്പം തന്നെ, മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്ത തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 കിലോ അരിയെങ്കിലും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.


Next Story

Related Stories