TopTop
Begin typing your search above and press return to search.

പി.ജെ ജോസഫിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നല്‍കിയ നടപടി ശരിവെച്ച് ഹൈക്കോടതി

പി.ജെ ജോസഫിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നല്‍കിയ നടപടി ശരിവെച്ച് ഹൈക്കോടതി

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കമ്മീഷന്‍ തീരുമാനത്തെ സിംഗിള്‍ ബെഞ്ച് ശരിവെച്ചു. തുടര്‍ന്നാണ് ജോസഫ് വിഭാഗം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍, ഡിവിഷന്‍ ബെഞ്ചും കമ്മീഷന്‍ തീരുമാനത്തെ ശരിവെച്ചതോടെ, രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം.

സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു വീഴ്ച പറ്റി, കമ്മീഷന്റെ അധികാര പരിധി കടന്നാണ് തീരുമാനം എന്നിങ്ങനെ വാദങ്ങളായിരുന്നു ജോസഫ് വിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഈ രണ്ടു വാദങ്ങളും അംഗീക്കാതിരുന്ന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ശരിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു.

പേരിന്റെയും ചിഹ്നത്തിന്റെയും കാര്യത്തില്‍ വസ്തുതകള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പക്ഷത്തായിരിക്കെ ജനങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചു വിടാനാണ് നിയമ യുദ്ധത്തിലേക്കു എതിര്‍ കക്ഷി പോയതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജോസ് കെ മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന്, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജോസ് വിഭാഗത്തിന് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും വന്നിരിക്കുന്നത്.


Next Story

Related Stories