TopTop
Begin typing your search above and press return to search.

രാജ്യത്തെ ഏറ്റവും രോഗാതുരമായ സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും രോഗാതുരമായ സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്

ആരോഗ്യ സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സാംപിള്‍ സര്‍വെയിലാണ് ഈ വൈരുദ്ധ്യം പുറത്തുവന്നത്.

ഹൗസ്‌ഹോള്‍ഡ് സോഷ്യല്‍ കണ്‍സംപ്ഷന്‍ ഇന്‍ ഇന്ത്യ: ഹെല്‍ത്ത് എന്ന നാഷണല്‍ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. ജൂലൈ 2017- ജൂണ്‍ 2018 കാലത്താണ് രാജ്യത്തെ ആരോഗ്യാവസ്ഥയെക്കുറിച്ച് സര്‍വെ നടത്തിയത്. ഇതിലാണ് രോഗികളുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി മുന്നിലാണെന്ന് വ്യക്തമായത്. ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥയിലുള്ളവര്‍ ദേശീയ തലത്തില്‍ 7.5 ശതമാനമാണ്. കേരളത്തില്‍ അത് 24.5 ശതമാനമാണ്. തമിഴ്‌നാട്, ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇത് 9.9 ശതമാനമാണെന്നും സർവെ വിശദമാക്കുന്നു ശ്വാസ പ്രശ്‌നം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖ്യ ആരോഗ്യവിഷയങ്ങളെന്നാണ് സര്‍വെയില്‍ തെളിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തേടേണ്ടി വരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് കേരളത്തിലുള്ളത്. ആയിരം ആളുകളില്‍ 105 പേര്‍ വര്‍ഷത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ച് ചികില്‍സ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ശരാശരി 29 ആണ്. മിക്ക സംസ്ഥാനങ്ങളിലും ഇത് 29 നും 40നുമിടയിലാണ്. കേരളത്തിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികില്‍സ തേടുന്നവര്‍ 47.5 ശതാമാനം പേരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നത്. എന്നാല്‍ കിടത്തി ചികില്‍സ ലഭിക്കുന്നതിന് കൂടുതല്‍ പേരും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളയാണ്. 57.9% പേരാണ് സ്വകാര്യ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ ചികില്‍സ തേടിയത്. വിദഗ്ദ ചികില്‍സയ്ക്കും മറ്റും കൂടുതല്‍ പേര്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നു. ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ രോഗി കേരളത്തില്‍ ശരാശരി 480 രൂപ ചിലവഴിക്കുമ്പോള്‍ ദേശിയ തലത്തില്‍ 636 രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചിലവില്‍ സര്‍ക്കാര്‍ ആശുപത്രികയും സ്വകാര്യ മേഖലയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. സര്‍ക്കാര്‍ ആശുപത്രിയില്‍ 4469 രുപ കേരളത്തില്‍ ശരാശരി ചിലവഴിക്കപ്പെടുമ്പോള്‍, സ്വകാര്യ ആശുപത്രിയില്‍ 28,775 രൂപയാണ് ശരാശരി ചെലവ്. ദേശീയ തലത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 4465 രൂപ ശരാശരി ചിലവിടുമ്പോള്‍ 31,845 രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചിലവഴിക്കുന്നത്. മിക്ക ആരോഗ്യ സൂചികകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുമ്പിലാണ് കേരളം. കേരളത്തിലെ പൊതു ആരോഗ്യമേഖലയിലെ മുന്നേറ്റമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. എന്നാൽ എൻ എസ് എസ് സർവെയിൽ കേരളത്തിലെ ജനങ്ങൾ കിടത്തി ചികിൽസയ്ക്ക് സ്വകര്യമേഖലയെയാണ് കൂടുതൽ ആശ്രയിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.


Next Story

Related Stories