TopTop
Begin typing your search above and press return to search.

VIDEO| 'അരുത്, ഇത് കരുതലിന്റെ കാലമാണ്'; കേരള പൊലീസിന്റെ ഹ്രസ്വചിത്രത്തില്‍ സഞ്ജു സാംസണ്‍

VIDEO| അരുത്, ഇത് കരുതലിന്റെ കാലമാണ്; കേരള പൊലീസിന്റെ ഹ്രസ്വചിത്രത്തില്‍ സഞ്ജു സാംസണ്‍

സംസ്ഥാനം അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ നേരിടുന്നതിനിടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഓര്‍മ്മപ്പെടുത്തിയുള്ള കേരള പൊലീസിന്റെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് ഹ്രസ്വ ചിത്രത്തിലെ താരം. നാട്ടിന്‍പുറത്തെ റോഡില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നു ക്രിക്കറ്റ് കളിക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.

ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് കമന്‍ഡറിയും കേള്‍ക്കാം. ബാറ്റ്‌സമാന്‍ വീശിയടിച്ച പന്ത് കൈയിലൊതുക്കിക്കൊണ്ടാണ് സഞ്ജു കേരളത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബോധവത്കരിക്കുന്നത്. ''അരുത്, ഇത് കരുതലിന്റെ കാലമാണ്. ഒരുപാട് ശ്രദ്ധ പുലര്‍ത്തേണ്ട കാലം. നേരംപോക്കുകളും വിനോദങ്ങളും കുറച്ചു നാളത്തേക്ക് വീട്ടിനുള്ളിലേക്ക് ഒതുക്കാം. നമ്മള്‍ക്ക് സര്‍ക്കാരിന്റെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ അനുസരിക്കാം. ഈ കരുതലിലും കാവലിലും നമ്മള്‍ അതിജീവിക്കും.'' -വിഡിയോയില്‍ സഞജു പറയുന്നു.

മനോജ് എബ്രഹാം ഐ.പി.എസ്സിന്റെ ആശയമാണ് വിഡിയോക്ക് പിന്നില്‍. അരുണ്‍ കെ.ബിയാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്. രഞജിത്ത് കുമാര്‍ ആര്‍.എസ കാമറയും ബിമല്‍ വി.എസ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കോ-ഓര്‍ഡിനേഷന്‍: ശിവകുമാര്‍ പി. ബിനോജ് , വിഷണുദാസ് ടി.വി, ആദര്‍ശ്, സുനില്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.


Next Story

Related Stories