സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം. അഗ്നിശമന സേനയെത്തി ഇതിനകം തീയണച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് തീപിടിത്തം. കമ്പ്യൂട്ടറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഗസറ്റ് വിജ്ഞാപനങ്ങളാണ് കത്തിനശിച്ചതെന്നും ഗൗരവമുള്ള ഫയലുകളൊന്നും കത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതെസമയം തീപിടിത്തം അട്ടിമറിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു.
മുഖ്യമന്ത്രിയേയും കെ ടി ജലീലിനെയും ബാധിക്കുന്ന ഫയലുകളാണ് കത്തി നശിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. തീപിടുത്തം ആസൂത്രിതമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളെ കണ്ടാണ് സുരേന്ദ്രന് ഈ ആരോപണം ഉന്നയിച്ചത്. തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതെസമയം സുപ്രധാനമായ ഫയലുകൾ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതു ഭരണ വിഭാഗം അഡീഷണൽ സെക്രട്ടറി പി ഹണി അറിയിച്ചു.
ഒന്നും മറച്ചു വെക്കാനില്ലെന്ന് ബിശ്വാസ് മേത്ത പറഞ്ഞു. ആളുകള്‍ രാഷ്ട്രീയം കളിക്കുന്നതിനൊപ്പം തങ്ങള്‍ കളിക്കുകയില്ല. എന്താണ് സംഭവിച്ചതെന്ന് താന്‍ അന്വേഷിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് സ്ഥലമൊന്ന് നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. സെക്രട്ടേറഫിയറ്റിനകത്ത് രാഷ്ട്രീയപ്രസംഗം നടത്തുന്നത് സമ്മതിക്കാന്‍ പറ്റില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതെസമയം സെക്രട്ടേറിയറ്റില്‍ തീയണയ്ക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
മാധ്യമങ്ങള്‍ അനാവശ്യമായി തള്ളിക്കയറ്റം സൃഷ്ടിക്കുന്നതിനെയും ചീഫ് സെക്രട്ടറി വിമര്‍ശിച്ചു.