TopTop
Begin typing your search above and press return to search.

ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും കേരളത്തിന്; സൗരോര്‍ജ പദ്ധതികള്‍ വിപുലീകരിക്കും

ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും കേരളത്തിന്; സൗരോര്‍ജ പദ്ധതികള്‍ വിപുലീകരിക്കും

കര്‍ഷക സമരം പരിഹരിക്കാന്‍ നിര്‍ണായക നീക്കവുമായി സുപ്രീം കോടതി. മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പാക്കാന്‍ പാടില്ല. പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഹസ്രിമ്രത് മന്‍, പ്രമോദ് ജോഷി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് കോടതി രൂപീകരിക്കുന്നത്. സമിതി റിപ്പോര്‍ട്ട് കോടതിക്കു കൈമാറും. അതിനുശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യം എന്നിവരും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. സുപ്രീം കോടതി നിര്‍ദേശം കര്‍ഷകര്‍ സ്വാഗതം ചെയ്തു. സമിതിയുമായി സഹകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും വൈദ്യുതി ഉപഭോക്താക്കളും ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാനായത്. കഴിഞ്ഞ വര്‍ഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. നീതി ആയോഗ് തയ്യാറാക്കിയ ഊര്‍ജകാര്യക്ഷമത സൂചികയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടാന്‍ കേരളത്തിനായി. സംസ്ഥാനത്ത് നടപ്പാക്കിയ ഊര്‍ജ സംരക്ഷണ കെട്ടിട ചട്ടവും ഈ നേട്ടത്തിന് മുതല്‍ക്കൂട്ടായി.

സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും എല്‍.ഇ.ഡി. ബള്‍ബുകള്‍ ലഭ്യമാക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉപയോക്താക്കള്‍ക്കും ഈ മാസം മുതല്‍ ബള്‍ബുകള്‍ എത്തിച്ചു നല്‍കും. ബള്‍ബിന്റെ വില വൈദ്യുതി ചാര്‍ജിനോടൊപ്പം ശേഖരിക്കും. സി.എഫ്.എല്‍. അടക്കമുള്ള സാധാരണ ട്യൂബുകളും ബള്‍ബുകളും ശേഖരിച്ച് ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ സംസ്‌കരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ചേര്‍ന്ന് നടപ്പാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി.യിലേക്ക് മാറും. 285 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

പ്രസരണ വിതരണ നഷ്ടം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 12 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 10,000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ്, 4500 കോടി രൂപ ചെലവില്‍ വിതരണ മേഖലയില്‍ നടപ്പാക്കുന്ന ദ്യുതി, കെ-ഫോണ്‍ എന്നീ പദ്ധതികളും ഊര്‍ജ സംരക്ഷണ രംഗത്ത് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. പവര്‍ സെക്രട്ടറി സൗരഭ് ജെയ്ന്‍, ഇ.എം.സി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Next Story

Related Stories