TopTop
Begin typing your search above and press return to search.

വനിതാ കമ്മിഷന്‍ അദാലത്ത് 14ന് കൊച്ചിയില്‍, 15ന് കൊല്ലത്ത്

വനിതാ കമ്മിഷന്‍ അദാലത്ത് 14ന് കൊച്ചിയില്‍, 15ന് കൊല്ലത്ത്

കേരള വനിതാ കമ്മിഷന്റെ അദാലത്ത് 14ന് കൊച്ചിയിലും 15ന് കൊല്ലത്തും നടക്കും. 14ന് രാവിലെ 10.30 മുതല്‍ എറണാകുളം വൈഎംസിഎ ഹാളിലും (ഷേണായീസ് തീയറ്ററിന് എതിര്‍വശം) 15ന് രാവിലെ 10.30 മുതല്‍ കൊല്ലം ജവഹര്‍ ബാലഭവന്‍ ഹാളിലും ആണ് അദാലത്ത് നടക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും കമ്മീഷന്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Next Story

Related Stories