ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രസ് ക്ലബുകളില്‍ പ്രതിഷേധം.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലായിരുന്നുപ്രതിഷേധം. സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടി മാധ്യമ സ്വാതന്ത്യത്തിനെതിരായ നീക്കമാണെന്ന് യൂണിയന് ആരോപിച്ചു.
ഒക്ടോബര്‍ അഞ്ചാം തീയതിയാണ് സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡിനെതിരെയുള്ള 144 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സമരം നടത്തിയത്. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പന്. അഴിമുഖത്തിനു വേണ്ടിയും ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
സിദ്ദീഖിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇന്നലെ ബിനോയ് വിശ്വം, ബെന്നി ബെഹന്നാന്, ആന്റോ ആന്റണി തുടങ്ങിയ ആറോളം എംപിമാര്‍ സിദ്ദിഖിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു.
രാജ്യദ്രോഹമടക്കമുളള കുറ്റങ്ങളാണ് സിദ്ദിഖിനും കൂടെ അറസ്റ്റിലായ മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയത്. ഹത്രാസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ അറസ്റ്റ് ചെയ്തത്.