TopTop
Begin typing your search above and press return to search.

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; സംഘം പാലക്കാട് റോഡില്‍ ഇറക്കിവിട്ടു

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; സംഘം പാലക്കാട് റോഡില്‍ ഇറക്കിവിട്ടു

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വടക്കഞ്ചേരിയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇവിടെ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. നാല് ദിവസം മുമ്പാണ് ഇവര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. സംഭവത്തിന് പിന്നില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതിക്ക് ഈ സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ചതില്‍നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. യുവതിയ സ്വര്‍ണക്കടത്തിന്റെ കാരയറായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.


Next Story

Related Stories