കോടിയേരി ബാലകൃഷ്ണന് ദീര്‍ഘകാല അവധിയിലേക്കെന്ന് റിപ്പോര്‍ട്ട്, വെള്ളിയാഴ്ചത്തെ സിപിഎം സെക്രട്ടറിയേറ്റ് താല്‍ക്കാലിക സെക്രട്ടറിയെ തിരഞ്ഞെടുത്തേക്കും

അസുഖ ബാധിതനായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതായി സൂചന. ഇതേതുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ നേതൃത്വം പരിഗണിക്കുന്നു. ഇക്കാര്യം വെളളിയാഴ്ചത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം പകുതിയോടെ കോടിയേരി ബാലകൃഷ്ണന് ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ചികില്‍സ തുടരേണ്ടതിനാല്‍ അദ്ദേഹത്തിന് പകരം പുതിയ ചുമതലക്കാരനെ പാര്‍ട്ടി കണ്ടെത്തേണ്ടിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഏകദേശം തീരുമാനമായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തി്ല് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോർട്ട്. . അന്ന് തന്നെ പുതിയ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ദേശീയ നേതൃത്വത്തില്‍നിന്ന് ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടോ എന്നും സ്ഥിരീകരിക്കാനായിട്ടില്ല.
പാര്‍ട്ടിയിലെ സംഘടന സംവിധാനത്തില്‍ ഇപ്പോള്‍ മുതിര്‍ന്ന നേതാവ് എം എ ബേബിയാണ്. അദ്ദേഹമാണ് ഇപ്പോള്‍ കേരളത്തില്‍നിന്നുളള മറ്റൊരു പിബി അംഗം. അദ്ദേഹത്തെ സെക്രട്ടറിയുടെ ചുമതലയേല്പ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. പിണറായി വിജയനുമായി എല്ലാ കാര്യങ്ങളിലും യോജിച്ചുപോകുന്ന ആളല്ല ഇപ്പോൾ എം എ ബേബി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും നിര്‍ണായകം. മന്ത്രിസഭയിലെ തന്റെ വിശ്വസ്തന് ഇ പി ജയരാജന് സംഘടനയിലേക്ക് തിരിച്ചയച്ച് സെക്രട്ടറിയാക്കാനുള്ള സാധ്യതയും ഉണ്ട്. പിണറായി വിജയന്റെ വിശ്വസ്തനെന്നതാണ് കേന്ദ്രകമ്മിറ്റി അംഗമായ ഇപി ജയരാജന് അനുകൂലമായി പറയുന്ന ഘടകം. കണ്ണൂരില്‍നിന്നുതന്നെയുള്ള എം വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എന്നിവരുടെ പേരും നേതൃ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. ഇരുവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
ഇ പി ജയരാജന് സെക്രട്ടറി സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകും. പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനി അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭ പുനഃസംഘടനയ്ക്കുള്ള സാധ്യതയും തള്ളി കളയാന്‍ കഴിയില്ല.
ഏതായാലും ഇക്കാര്യത്തിലെല്ലാം വെള്ളിയാഴ്ച നടക്കുന്ന സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് യോഗം നിര്‍ണായകമാണ്.
2015ൽ സിപിഐമ്മിന്റെ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സമ്മേളനത്തില്‍ ് അദ്ദേഹം സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു
Next Story