TopTop
Begin typing your search above and press return to search.

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു, എ വിജയരാഘവന് താൽക്കാലിക ചുമതല

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു, എ വിജയരാഘവന് താൽക്കാലിക ചുമതല

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന് പകരം ചുമതല.

സംസ്ഥാന സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. ബീനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കോടിയേരിയുടെ പിന്‍മാറ്റം. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

ഒരു വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് ചികില്‍സയ്ക്കായി കോടിയേരി വിദേശത്ത് പോയിരുന്നു. ' സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു'. എ വിജയരാഘവനാണ് പകരം ചുമതല. സംസ്ഥാന സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിലാണ് തീരുമാനം അറിയിച്ചത്. തീരുമാനം കേന്ദ്ര കമ്മിറ്റിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരിയും പാര്‍ട്ടിയും വലിയ തോതില്‍ പ്രതിരോധത്തിലായിരുന്നു. ബിനീഷിനെ തള്ളിപ്പറഞ്ഞും, നിയമം നിയമത്തിന്റെ വഴിയ്ക്ക് മുന്നോട്ട് പോവുമെന്ന നിലപാടും കോടിയേരി സ്വീകരിച്ചു. ബിനീഷ് എന്ന വ്യക്തിയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ഉത്തരവാദി അദ്ദേഹം മാത്രമാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിരോധം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ബിനീഷിന് ജയിലിലേക്ക് പോവേണ്ട സാഹര്യം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയുന്നത് എന്നതും ശ്രദ്ധേയമാണ്.

2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ വെച്ചു നടന്ന ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹം സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. ഒന്നര വര്‍ഷത്തോളം കാലാവധി ബാക്കിനില്‍ക്കെയാണ് കോടിയേരി ഇപ്പോൾ പടിയിറങ്ങുന്നത്.



Next Story

Related Stories