TopTop
Begin typing your search above and press return to search.

കൂടത്തായി: കൂടുതൽ മരണങ്ങളിൽ ആരോപണങ്ങള്‍, തെളിവായി ഡയറിക്കുറിപ്പുകൾ, മൂന്ന് പ്രതികളും ഇന്ന് കോടതിയില്‍

കൂടത്തായി:  കൂടുതൽ മരണങ്ങളിൽ ആരോപണങ്ങള്‍, തെളിവായി ഡയറിക്കുറിപ്പുകൾ, മൂന്ന് പ്രതികളും ഇന്ന് കോടതിയില്‍

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ രാവിലെ പത്ത് മണിയോടെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് പുറമെ, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നാണ് കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ. കനത്ത സുരക്ഷയിലായിരിക്കും പ്രതികളെ എത്തിക്കുക.

രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജോളിക്കും പ്രജുകുമാറിനും വേണ്ടി നേരത്തെ ആരും കോടതിയിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാല് അഡ്വ. ആളുർ ജോളിക്കായി ഹാജരാവുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്ന പക്ഷം പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.
അതേസമയം, ദിവസങ്ങൾ പിന്നിടുമ്പോൾ ജോളിയുടെ പ്രവർത്തനങ്ങളും മറ്റ് കൊലപാതക ശ്രമങ്ങളും ഉൾപ്പെടെ കൂടുതൽ ആരോപണങ്ങൾ പുറത്ത് വരികയാണ്. പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ട രണ്ടു യുവാക്കളുടെ മരണങ്ങളിൽക്കൂടിയാണ് കഴിഞ്ഞ ദിവസം ദുരൂഹതയെന്ന ആരോപണം ഉയർന്നത്. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരൻ അഗസ്റ്റിന്റെ മകൻ വിൻസെന്റ്, മറ്റൊരു സഹോദരൻ ഡൊമനിക്കിന്റെ മകൻ സുനീഷ് ഡൊമനിക് എന്നിവരുടെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് സുനീഷിന്റെ അമ്മ എൽസമ്മയുടെ ആരോപണം. ഇതിന് തെളിവായി സൂനീഷിന്റെ ഡയറികുറിപ്പുകളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
2008 ജനുവരി 15-നു രാത്രി പുലിക്കയത്തിനടുത്ത് കുരങ്ങൻപാറയിൽ ബൈക്കപകടത്തെ തുടർന്നാണ് സുനീഷ് ഡൊമനിക് മരിച്ചത്. പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 17-നായിരുന്നു മരണം. എന്നാൽ സുനീഷ് മരിക്കുന്നതിനു മണിക്കൂറുകൾക്കുമുൻപ് ജോളി തങ്ങളുടെ വീടിനുസമീപത്തുള്ള ബന്ധുവീട്ടിൽ വന്നിരുന്നെന്നും. ജോളിയും സുനീഷും തമ്മിൽ സംസാരിച്ചിരുന്നതായും എൽസമ്മ പറയുന്നു. പത്തുലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു സുനീഷിന്. തന്റെ പേരിലുള്ള ബ്ലാങ്ക് ചെക്ക് നൽകിയാണ് സുനീഷ് പലരിൽനിന്നും കടം വാങ്ങിയത്. സുഹൃത്തുക്കൾക്കായാണു പണം വാങ്ങുന്നതെന്നായിരുന്നു പറഞ്ഞിരുന്നു. മരിക്കുന്നതിനു മൂന്നുദിവസംമുൻപ് പണം തിരിച്ചു ആളുകൾ തിരിച്ച് ചോദിച്ചിരുന്നു. സുനീഷിന്റെ മരണ ശേഷം 19 സെന്റ് ഭൂമി വിറ്റാണ് ഈ കടം വീട്ടിയതെന്നും എൽസമ്മ പറയുന്നു.
സുനീഷ് മരിച്ച് ദിവസങ്ങൾക്കുശേഷമാണ് ഡയറിയിലെ കുറിപ്പുകൾ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ ജീവിതം വളരെ കഷ്ടതയിലാണ്, കെണിയിൽ കുടുങ്ങി, ആരും ഇങ്ങനെ ജീവിക്കരുതെന്നുമാണ് കുറിപ്പെന്നും എൽസമ്മ മാതൃഭൂമിയോട് വെളിപ്പെടുത്തി. കോഴിക്കോട് രാമനാട്ടുകരയിൽവെച്ച് അപകടമുണ്ടായെന്നാണ് ആദ്യം ചിലർ ഫോണിൽവിളിച്ചു പറഞ്ഞതെന്നും എൽസമ്മ പറയുന്നു. എന്നാൽ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് സുനീഷിന്റെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
ഇതിന് പുറമെയാണ് ടോം തോമസിന്റെ സഹോദരൻ അഗസ്റ്റിന്റെ മകൻ വിൻസെന്റിന്റെ ആത്മഹത്യ. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ മരണമായ അന്നമ്മയുടെ ശവസംസ്കാരച്ചടങ്ങ് നടന്ന ദിവസമായിരുന്നു വിൻസെന്റിന്റെ മരണം. 2002 ഓഗസ്റ്റ് 24-ന് പുലിക്കയത്തെ വീടിന്റെ കിടപ്പുമുറിയിൽ വിൻസെന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നമ്മയുടെ ശവസംസ്കാരച്ചടങ്ങിൽ വിൻസെന്റിനെ കാണാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാൽ, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിൻസെന്റിന്റെ മുട്ടുകാലുകൾ കിടക്കയിൽ തട്ടിയ നിലയിലായിരുന്നെന്ന് എൽസമ്മ പറയുന്നു. 24-നു രാവിലെ ഏഴരയ്ക്കും വൈകീട്ട് നാലേമുക്കാലിനുമിടയിൽ മരിച്ചെന്നാണ് എഫ്.ഐ.ആർ. പിറ്റേന്നു രാവിലെ ഏഴുമണിക്കാണ് മരണവിവരം കുടുംബം പോലീസിനെ അറിയിച്ചത്. അതേസമയം, വിൻസെന്റിന്റെ മരണത്തിൽ ദുരൂഹത തോന്നിയിട്ടില്ലെന്നു സഹോദരൻ ജിമ്മി പറയുന്നു.
ഇതിന് പുറമെ കുടൂംബത്തിന് പുറത്തേക്കും വധശ്രമങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ നീളുന്നു. കേസിൽ ആരോപണ വിധേയരായ തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍, മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെ‍ഞ്ചിയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്. റോയിയുടെ ബന്ധുവായ മാര്‍ട്ടിന്റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതുകൂടാതെ, കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ണിലേതിൽ രാമകൃഷ്ണന്‍ മരണം സംബന്ധിച്ചും ജോളിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നത്. കാര്യമായ അരോഗ്യ പ്രശ്നങ്ങളില്ലാത്ത രാമകൃഷ്ണന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്നതിന് പിറ്റേന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കുന്നംമംഗലത്തെ ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ടാണ് രാമകൃഷ്ണൻ- ജോളി ആരോപണങ്ങൾ ഉയർന്നത്.


Next Story

Related Stories