TopTop
Begin typing your search above and press return to search.

മൂന്നാർ പെട്ടിമുടിയിൽ ഉരുൾ പൊട്ടി, തൊഴിലാളികളുടെ മൂന്ന് ലയങ്ങൾ മണ്ണിനടിയിലെന്ന് സൂചന; മലവെള്ളപ്പാച്ചിലിൽ പെട്ട കാറിലുണ്ടായിരുന്നയാളുടെ മൃതദേഹം കിട്ടി

മൂന്നാർ പെട്ടിമുടിയിൽ ഉരുൾ പൊട്ടി, തൊഴിലാളികളുടെ മൂന്ന് ലയങ്ങൾ മണ്ണിനടിയിലെന്ന് സൂചന; മലവെള്ളപ്പാച്ചിലിൽ പെട്ട കാറിലുണ്ടായിരുന്നയാളുടെ മൃതദേഹം കിട്ടി

മൂന്നാറിൽ കനത്ത മഴയെ തുടർന്നുണ്ടായ ഒരുൾപൊട്ടലിൽ തൊഴിലാളികൾ താമസിക്കുന്ന മൂന്ന് ലയങ്ങൾ മണ്ണിനടിയിലായെന്ന് സൂചന. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. മേഖലയിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഇരുപതിലധികം വീടുകൾ മണ്ണിനടിയിൽ പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പാലക്കാട് ഓങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പോക്കുപടിയിൽ മച്ചിങ്ങത്തൊടിയിൽ മൊയ്തീൻ എന്ന മാനു (70)ആണ് മരിച്ചത്.

അതേസമയം ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ, കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കിട്ടി. തലശ്ശേരി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് കിട്ടിയത്. കാറിലുണ്ടായിരുന്ന മറ്റൊരാൾ - അനീഷിനായി തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഏലപ്പാറ-വാഗമൺ റോഡിലെ നല്ലതണ്ണി പാലത്തിൽ വച്ച് കാർ ഒലിച്ചുപോവുകയായിരുന്നു. സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കി വരുമ്പോളാണ് ഇവർ അപകടത്തിൽപെട്ടത്. ഇടുക്കിയിലെ കോഴിക്കാനം, അണ്ണൻതമ്പിമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി.

പെരിയാറിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നു. ആലുവ മണപ്പുറത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളം കയറി.


Next Story

Related Stories