TopTop
Begin typing your search above and press return to search.

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും: പിന്നോക്കക്കാരിൽ നിന്ന് കവർന്നെടുത്ത ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും നൽകുന്നു

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും: പിന്നോക്കക്കാരിൽ നിന്ന് കവർന്നെടുത്ത ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും നൽകുന്നു

മുന്നോക്ക വോട്ടിനു വേണ്ടി പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാരിനെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ നാലരക്കൊല്ലമായിട്ട് സംഘടിത ജാതി മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരേ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവില്‍ കിട്ടുന്നത് കൂടി തട്ടിയെടുത്ത് സവര്‍ണര്‍ക്ക് നല്‍കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും വീണ്ടും അധികാരത്തിലെത്താനുള്ള ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അധികാരത്തിനായി പിന്നാക്ക വിഭാഗങ്ങളെ പഴയ ചുതുര്‍വര്‍ണ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് തള്ളിയിടാനാണ് ശ്രമിക്കുന്നത്. അര്‍ഹമായത് നല്‍കാത്തത് ഉച്ചത്തില്‍ പറയുമ്പോള്‍ ഗുരുനിന്ദയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍ എന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി മുബാറക് പാഷയെ നിയമച്ചതിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിന്റെ നിലപാടിനു പിന്നിലെ ചേതോവികാരം എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്ന പരിഹാസവും ലേഖനത്തില്‍ വെള്ളാപ്പള്ളി ഉയര്‍ത്തുന്നുണ്ട്.

ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാരും ഇടത് നേതാക്കളും പറഞ്ഞത് ആരും മറന്നിട്ടില്ല. ഓപ്പണ്‍ ക്വാട്ടയില്‍ നിന്നാണ് മുന്നാക്ക സംവരണം അനുവദിക്കുന്നതെന്നും അതുകൊണ്ട് പിന്നാക്ക വിഭാഗങ്ങളെ ബാധിക്കില്ലെന്നുമാണ് അന്ന് പറഞ്ഞത്. പ്രൊഫഷണല്‍, ഹയര്‍സെക്കണ്ടറി കോഴ്‌സുകളിലെ പ്രവേശനത്തില്‍ സര്‍ക്കാര്‍ പരസ്യമായി പറഞ്ഞതല്ല രഹസ്യമായി നടപ്പാക്കിയത്. ആകെ സീറ്റുകളുടെ എണ്ണത്തിന്റെ പത്ത് ശതമാനം മുന്നാക്കത്തിലെ പിന്നാക്കത്തിന് നല്‍കി. എം.ബി.ബി.എസ് പ്രവേശനത്തിന് സംസ്ഥാനത്ത് ഈഴവര്‍ക്ക് ഒന്‍പതും പട്ടികജാതിക്കാര്‍ക്ക് എട്ട് ശതമാനവും സംവരണമാണുള്ളത്. പത്ത് ശതമാനം സാമ്പത്തിക സംവരണം വന്നതോടെ ജനംസംഖ്യയില്‍ മുന്നിലുള്ള ഈഴവരെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിക്കുന്ന സ്ഥിതിയുണ്ടായി. ഈഴവര്‍ 84 സീറ്റുകളില്‍ പരിമിതപ്പെട്ടു. സാമ്പത്തിക സംവരണത്തിലൂടെ സവര്‍ണര്‍ 130 സീറ്റുകളില്‍ പ്രവേശനം നേടി. പദവികളിലും അവസരങ്ങളിലുമുള്ള അന്തരം ഇല്ലാതാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. എന്നാല്‍ സാമ്പത്തിക സംവരണം അന്തരം വര്‍ദ്ധിക്കുകയാണ്." വെള്ളാപ്ഫള്ളി ലേഖനത്തിൽ ചൂണ്ടിക്കാട്ടി

ഇപ്പോള്‍ത്തന്നെ ജനസംഖ്യാനുപാതികമായ നീതി ഈഴവര്‍ക്ക് ലഭിച്ചിട്ടില്ല. മാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കൊടുക്കുകയാണെന്നും വെളളാപ്പള്ളി വിമർശിച്ചു


Next Story

Related Stories