TopTop

സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ ശബരിമലയില്‍ യുവതീപ്രവേശനം വേണ്ട - സര്‍ക്കാരിന് നിയമോപദേശം

സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ ശബരിമലയില്‍ യുവതീപ്രവേശനം വേണ്ട - സര്‍ക്കാരിന് നിയമോപദേശം

ശബരിമലയില്‍ യുവതീപ്രവേശനത്തിന് സൗകര്യമൊരുക്കുന്നത്, സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ വേണ്ട എന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

2018ലെ വിധിയ്ക്ക് സ്റ്റേ നല്‍കിയിട്ടില്ല. എന്നാല്‍ റിവ്യൂ ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടായതിന് ശേഷം മാത്രം യുവതീ പ്രവേശനം പരിഗണിച്ചാല്‍ മതി എന്നാണ് നിയമോപദേശം. സ്റ്റേ ഇല്ലാത്തതിനാൽ 2018 വിധി നിലനിൽക്കുന്നു എന്നാണ് മനസ്സിലാക്കുന്നത് എന്നും അതേസമയം വിധിയിൽ വ്യക്തതയ്ക്കായി നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ അക്രമാസക്തമായ പ്രതിഷേധങ്ങളും കലുഷിതമായ സാഹചര്യങ്ങളും കണക്കിലെടുത്ത് വളരെ കരുതലോടെയാണ് മുഖ്യമന്ത്രിയുടേയും സർക്കാരിൻ്റേയും പ്രതികരണം. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories