TopTop
Begin typing your search above and press return to search.

കോടതിയുടെ അവധി ദിവസം നോക്കി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പാളി, കസ്റ്റംസ് നടത്തിയ നീക്കങ്ങൾ ഇങ്ങനെ

കോടതിയുടെ അവധി ദിവസം നോക്കി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പാളി,  കസ്റ്റംസ് നടത്തിയ നീക്കങ്ങൾ ഇങ്ങനെ

ശിവശങ്കറിന്റെ ശാരീരിക അസ്വസ്ഥതകളും തുടര്‍ന്നുള്ള ആശുപത്രിവാസവും കൊണ്ട് പാളിയത് കോടതിയുടെ അവധി ദിവസങ്ങള്‍ നോക്കിയുള്ള കസംറ്റംസിന്റെ അറസ്റ്റ് നീക്കം. ശിവശങ്കറിന്റെ അറസ്‌റ്റോടെ ഇതുവരെ ആരോപണങ്ങള്‍ മാത്രമായിരുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ ഉന്നത ബന്ധം ഉറപ്പിക്കുക കൂടിയായിരുന്നു കസ്റ്റംസ് നീക്കം.

അറസ്റ്റ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ശനിയും ഞായറും കോടതിക്ക് അവധിയാണെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കുശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയതും തങ്ങളുടെ വാഹനത്തില്‍ ശിവശങ്കറിനെ ചോദ്യംചെയ്യലിന് കൊണ്ടുപോയതും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കുള്ള ശ്രമം തടയുക കൂടിയാണ് നീക്കത്തിന് പിന്നിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിന് ഹാജറാകാനുള്ള നോട്ടീസ് ലഭിച്ചാലേ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ. ഇതിന് അവസരം നല്‍കാതിരിക്കാനാണ് വൈകീട്ട് അഞ്ചുമണിക്കുശേഷം ഉദ്യോഗസ്ഥരെത്തിയതെന്നാണ് വിലയിരുത്തല്‍.

ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രകളും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. ഇത്തരം യാത്രകള്‍ക്ക് ആരുടെയെങ്കിലും അനുവാദമുണ്ടോയെന്നും ഉണ്ടെങ്കില്‍ അവയുടെ രേഖ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഇവിടെ നിന്നുമാണ് കേസ് പുതിയ തലത്തിലേക്ക് നീങ്ങിയത്.

1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസിന്റെ ആധാരം. ഡോളര്‍ കിട്ടാന്‍ ബാങ്കുദ്യോഗസ്ഥരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ ശിവശങ്കറാണെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ വിഷയം ബന്ധപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വച്ച് യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറിയകത് ഈ പണമാണ്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം, ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന നിലയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധിയാണ് ആശുപത്രി വാസത്തിലൂടെ താല്‍ക്കാലികമായെങ്കിലും ഇല്ലാതായത്. പരിശോധനകള്‍ക്കും മറ്റുമായി കിട്ടുന്ന സമയത്തിനുള്ളില്‍ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാകും.


Next Story

Related Stories