TopTop
Begin typing your search above and press return to search.

ഞാനിപ്പോൾ സസ്പെൻഷനിലാണ്, എന്തിനാണെന്നറിയില്ല, ചാർജ്ജ് മെമ്മോ കിട്ടിയിട്ടില്ല - എം ശിവശങ്കർ

ഞാനിപ്പോൾ സസ്പെൻഷനിലാണ്, എന്തിനാണെന്നറിയില്ല, ചാർജ്ജ് മെമ്മോ കിട്ടിയിട്ടില്ല - എം ശിവശങ്കർ

ഞാനിപ്പോൾ സസ്പെൻഷനിലാണ്. 2020 ജൂലായ് 7 മുതലാണ് സസ്പെൻഷനിലുള്ളത്. എന്നാൽ ചാർജ്ജ് മെമ്മോ കിട്ടിയിട്ടില്ല. എന്താണ് എനിക്കെതിരായ പരാതി എന്നറിയില്ല. ജൂലായ് 8 മുതൽ ലീവിന് അപേക്ഷിച്ചിരുന്നു - സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിൽ അന്വേഷണം നേരിടന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇങ്ങനെ പറഞ്ഞതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയിട്ടുള്ള മൊഴിയില്‍ പറയുന്നു. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ കമ്മിറ്റി ശുപാർശ ചെയ്യുകയും ഇത് അംഗീകരിച്ച് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുകയുമാണുണ്ടായത്.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായി ബന്ധമുണ്ടായിരുന്നതായ വിവരം പുറത്തുവന്നതോടെ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം മാറ്റിനിർത്തുകയും പിന്നീട് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇ ഡിക്ക് പുറമെ കസ്റ്റംസും എൻഐഎയും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Next Story

Related Stories