Top

ദുരൂഹത നീക്കാൻ ഇടപെടണം, ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും; സഹപാഠികൾക്കെതിരെ പിതാവ്

ദുരൂഹത നീക്കാൻ ഇടപെടണം, ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും; സഹപാഠികൾക്കെതിരെ പിതാവ്

മലയാളി വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐഐടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് ഇന്ന് പ്രധാനമന്ത്രിയെ കാണും. മുൻ കൊല്ലം മേയർ രാജേന്ദ്രബാബു, ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് എന്നിവരടങ്ങുന്ന സംഘവമാണ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുക.

മകളുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത നീക്കുക, പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാവും പിതാവ് പ്രധാനമന്ത്രിയോട് മുന്നിൽ ആവശ്യപ്പെടുക. പ്രധാനമന്ത്രിയെ ഇന്നുതന്നെ കാണാനാവുമെന്നാണ് അബ്ദുൽ ലത്തീഫിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. അതേസമയം, അന്വേഷണ സംഘം ആവശ്യപ്പെട്ട സമയപരിധിയുടെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ‌, എന്നിട്ടും കേസ് അന്വേഷിക്കുന്ന‍ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) സംഘത്തെ വിശ്വസിക്കുന്നത് വേറെ നിവൃത്തി ഇല്ലാത്തതിനാലാണെന്നും പിതാവ് പറഞ്ഞു.

അന്വേഷണ സംഘം ആവശ്യപ്പെട്ടെ സമയപരിധിക്ക് ഉള്ളിൽ പ്രതിയെ അറസ്റ്റ് ചെയതില്ലെങ്കിൽ കേസുമായി തന്റെ കൈവശമുള്ള തെളിവുകൾ മാധ്യങ്ങൾക്ക് മുന്നിൽ ‌ഹാജരാക്കുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം ചെന്നൈയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. മറ്റ് നടപടികൾ പിറകെ അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഫാത്തിമയുടെ മരണത്തിൽ സഹപാഠികൾക്കെതിരെയും പിതാവ് ആരോപണം ഉന്നയിച്ചു. ക്ലാസിലുള്ള കുട്ടികളിൽ ചിലർ മാനസികമായി പീഠിപ്പിച്ചു എന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിൽ‌ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അബ്ദുൾ ലത്തീവ് ഇക്കാര്യം വ്യക്തമാക്കിയത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് ഫാത്തിമ എഴുതി വച്ചിട്ടുണ്ട്. ഇവരുടെ പങ്കിനെ കുറിച്ച് സമഗ്ര അന്വേഷണം വേണം. ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിനും അറിയാം. ഇവർക്കെതിരെ വ്യക്തിപരമായ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച കേസിൽ മദ്രാസ് ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടി. മദ്രാസ് ഐഐടിയിലെ മരണങ്ങളിൽ വിശദമായ പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് എന്ത് കൊണ്ടാണ് സിബിസിഐഡിക്ക് വിടാത്തതെന്നും ചോദിച്ചു. ലോക് താന്ത്രിക് ദള്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

മദ്രാസ് ഐഐടി ഡെവലപ്‌മെന്റ് സ്റ്റഡീസിലെ എംഎ പ്രോഗ്രാമിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന കൊല്ലം സ്വദേശിയായ 19 കാരി ഫാത്തിമയെ നവംബർ 9 നാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർക്കെതിരെ ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു കുട്ടിയുടെ മരണം.


Next Story

Related Stories