TopTop
Begin typing your search above and press return to search.

ശരത് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കും; പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

ശരത് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കും; പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

പാലാ സീറ്റിന്റെ കാര്യത്തില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ശരത് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. തന്റെ നേതാവ് പവാറാണ്, അദ്ദേഹം പറയുന്നത് അനുസരിക്കും. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നേതാക്കളുമായുള്ളത് വ്യക്തിപരമായി അടുത്ത ബന്ധം. യുഡിഎഫ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും എന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാണ് ഉണ്ടാവുകയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

യുഡിഎഫ് പൊതുസമ്മതനാകുമോയെന്ന ചോദ്യത്തിന്, എനിക്ക് ഭ്രാന്തുണ്ടോയെന്ന മറുപടിയാണ് മാണി സി. കാപ്പന്‍ നല്‍കിയത്. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് ടിപി പീതാംബരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. 40 കൊല്ലമായി എന്‍സിപി എല്‍ഡിഎഫിന്റെ ഭാഗമാണ്. അതില്‍ മാറ്റമില്ല. എന്‍സിപി മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കും. പാലായില്‍ സ്ഥാനാര്‍ഥി ആരെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ടിപി പീതാംബരന്‍ വ്യക്തമാക്കി.


Next Story

Related Stories