TopTop
Begin typing your search above and press return to search.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ); പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ); പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. തിരുവനന്തപുരത്തായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. എന്‍സികെയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്നാണ് കാപ്പന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലായ്ക്കു പുറമേ രണ്ട് സീറ്റുകള്‍ കൂടി ആവശ്യപ്പെടുമെന്നും കാപ്പന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ചേരാനില്ലെന്നും യുഡിഎഫില്‍ ഘടകകക്ഷിയായി സഹകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം മാത്രമാണ്. കോണ്‍ഗ്രസില്‍ ചേരില്ലെന്നും യുഡിഎഫില്‍ ഘടകക്ഷിയാക്കണം എന്നതുമാണ് തന്റെ നിലപാട്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയുമായി മുന്നോട്ടു പോകുമ്പോള്‍ മൂന്ന് സീറ്റോളം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന്‍ അറിയിച്ചിരുന്നു.

പാലാ സീറ്റുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതക്കൊടുവിലാണ് കാപ്പന്‍ എന്‍സിപിയും എല്‍ഡിഎഫും വിട്ടത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ കാപ്പനെ യുഡിഎഫ് നേതൃത്വം സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റില്‍ കാപ്പന്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ ചേരട്ടെയെന്ന അഭിപ്രായവും പങ്കുവെച്ചിരുന്നു. ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ യുഡിഎഫിലെ മറ്റു കക്ഷികളുമായി ആലോചിച്ചശേഷം തീരുമാനമെടുക്കാമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.


Next Story

Related Stories