TopTop

ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം - ഡിജിപിക്ക് മഞ്ജു വാര്യരുടെ പരാതി

ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം - ഡിജിപിക്ക് മഞ്ജു വാര്യരുടെ പരാതി

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന് ഭയമുണ്ട് എന്ന് പറഞ്ഞ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നടി മഞ്ജു വാര്യര്‍ പരാതി നല്‍കി. ഡിജിപിയെ തിരുവനന്തപുരത്ത് നേരിട്ട് കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ശ്രീകുമാര്‍ മേനോന്‍ ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്കയും മഞ്ജു പങ്കുവയ്ക്കുന്നു.

ഒടിയന്‍ സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ സുഹൃത്തുമാണ് എന്നാണ് മഞ്ജു വാര്യര്‍ ആരോപിക്കുന്നത്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന പലരേയും ഭീഷണിപ്പെടുത്തി പല സിനിമകളില്‍ നിന്നും ഒഴിവാക്കാന്‍ മേനോന്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക ചൂഷണം, ഭീഷണി, അപായപ്പെടുത്താനുള്ള ശ്രമം തുടങ്ങിയവയാണ് മഞ്ജു പ്രധാനമായും ആരോപിക്കുന്നത്. പരാതിക്കൊപ്പം മഞ്ജു വിവിധ രേഖകളും ഡിജിപിക്ക് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്.


Next Story

Related Stories