TopTop

കെഎഎസിനായി കൂട്ട അവധിയെടുത്ത് സർക്കാർ ജീവനക്കാര്‍; സ്വരം കടുപ്പിച്ച് പൊതുഭരണ വകുപ്പ്, പഠിക്കേണ്ടവർക്ക് ജോലി രാജിവെക്കാം എന്ന് സർ‌ക്കുലർ

കെഎഎസിനായി കൂട്ട അവധിയെടുത്ത് സർക്കാർ ജീവനക്കാര്‍; സ്വരം കടുപ്പിച്ച് പൊതുഭരണ വകുപ്പ്, പഠിക്കേണ്ടവർക്ക് ജോലി രാജിവെക്കാം എന്ന് സർ‌ക്കുലർ

സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ട ആവധിയെടുക്കുന്നത് ചട്ടലംഘനമാണെന്ന് സർക്കാർ. അടുത്ത മാസം നടക്കാനിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ സെക്രട്ടേറിയേറ്റിലെതുൾപ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിന് എതിരെ സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പുറപ്പെടുവിട്ട സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.

നബജറ്റിനായി നിയമസഭ കൂടുന്ന സമയമാണ്. ഈ സാഹചര്യത്തിൽ ഇത്രയധികം പേർ ഒന്നിച്ച് അവധിയിൽ പ്രവേശിക്കുന്നത് സെക്രട്ടറിയേറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും സർക്കുലർ‌ വ്യക്തമാക്കുന്നു. സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നല്‍കിയിരിക്കുന്നത്. ഈ കണക്കുകൾ ഉൾപ്പെടെയാണ് മുഖ്യമന്ത്രിക്ക് നല്‍കിയ സര്‍ക്കുലറില്‍ പൊതുഭരണസെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ഉയർന്ന ജോലിക്ക് വേണ്ടി അവധി പഠിച്ച് പരീക്ഷ എഴുതുന്നത് തന്നെ ചട്ടവിരുദ്ധമാണ്. പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലാതെ സർവീസിൽ നിന്ന് വിട്ട് നിൽക്കുന്നവർ ചെയ്യുന്നത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണെന്നും സര്‍ക്കുലർ കുറ്റപ്പെടുത്തുന്നു.




Next Story

Related Stories