TopTop
Begin typing your search above and press return to search.

'ഇഞ്ചി ഉണങ്ങി ചുക്ക് ആകാൻ നന്നായി വെയില് കൊള്ളണം': യുഡിഎഫ് തീരുമാനത്തെ അഭിനന്ദിച്ച് മാത്യൂ കുഴല്‍നാടന്‍

കേരള കോണ്‍ഗ്രസ്സില്‍ തുടര്‍ന്നുവന്ന തര്‍‍ക്കങ്ങളില്‍ 'ശരിയായ തീരുമാന'മെടുത്ത യുഡിഎഫ് നേതാക്കളെ അഭിനന്ദിച്ച് കെപിസിസി ജനറൽ സെക്രട്ടറി മാത്യൂ കുഴൽനാടൻ. ഒരു കോണ്‍ഗ്രസ്സുകാരന്‍ എന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ക്ഷമ അധികമാകുന്നത് ദൗര്‍ബല്യമാണെന്ന് മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. "ഒരാളും കോൺഗ്രസിനെയോ യുഡിഎഫ് നേതൃത്വത്തെയോ തെറ്റ് പറയില്ല. കാരണം മുന്നണി മര്യാദയുടെയും രാഷ്ട്രീയ മര്യാദയുടെയും എല്ലാ സീമകൾക്കും അപ്പുറം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തതാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് വ്യക്തമായ തീരുമാനങ്ങൾ ആണ്, നിലപാടുകളാണ്. അങ്ങനെയുള്ള നേതൃത്വത്തെ ആണ് ജനം ഇഷ്ടപ്പെടുക," അദ്ദേഹം കുറിച്ചു.

"ജോസ് കെ മാണി എന്ന നേതാവിനോട് പണ്ട് കാരണവന്മാർ പറഞ്ഞ ഒന്നേ പറയാനുള്ളൂ: കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോൺഗ്രസ് ചുക്കില്ലാത്ത കഷായം പോലെയാണ്. ഇഞ്ചി ഉണങ്ങി ചുക്ക് ആകാൻ നന്നായി വെയില് കൊള്ളണം വെള്ളം പറ്റണം.. അതിനുള്ള ക്ഷമ കാണിക്കാമായിരുന്നു," മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.




Next Story

Related Stories