TopTop
Begin typing your search above and press return to search.

സര്‍ക്കാരിന്റെ കള്ളം പൊളിഞ്ഞെന്ന് ചെന്നിത്തല; ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് മേഴ്സിക്കുട്ടിയമ്മ

സര്‍ക്കാരിന്റെ കള്ളം പൊളിഞ്ഞെന്ന് ചെന്നിത്തല; ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് മേഴ്സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്റെ കള്ളം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്ക ആസ്ഥാനമായുള്ള ഇഎംസിസി ഗ്ലോബല്‍ കണ്‍സോഷ്യത്തിന്റെ സബ്സിഡയറി കമ്പനിയായ ഇഎംസിസി ഇന്റര്‍ നാഷണല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യബന്ധനം പരിപോക്ഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കണ്‍സെപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ കമ്പനിയെപറ്റി അന്വേഷിച്ച് അറിയണമെന്നുമാണ് കത്തിന്റ ഉളളടക്കം. അസന്റിന് മൂന്ന് മാസം മുമ്പാണ് ഈ കത്തെഴുതിയത്. ജ്യോതിലാലിനെ പോലുള്ളൊരു സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടായിരിക്കുമല്ലോയെന്നും ചെന്നിത്തല ചോദിച്ചു. ഇഎംസിസി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് പുറത്തു വിട്ടു. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പദ്ധതിയെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് ഈ പദ്ധതിയെ എടുത്തതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിച്ചത്. അമേരിക്കന്‍ കുത്തക കമ്പനിയെ രക്ഷിക്കാനാണ് ശ്രമമെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് കൈ കഴുകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം പറഞ്ഞില്ലായിരുന്നു എങ്കില്‍ ഉത്തരവ് ഇറക്കിയേനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം യു.എസ്. കമ്പനി ഇഎംസിസിയുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിലപാട് മാറ്റി. മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. തന്നെ മാത്രമാണ് കമ്പനി പ്രതിനിധികള്‍ കണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയേയും കമ്പനി പ്രതിനിധികള്‍ കണ്ടിരുന്നതായി മേഴ്സിക്കുട്ടിയമ്മ ഇന്ന് വ്യക്തമാക്കിയത്.

ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളര്‍ നിര്‍മിക്കാന്‍ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളര്‍ ഉണ്ടാക്കാന്‍ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു. കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു് മന്ത്രിയുടെ പ്രസ്താവന. തിണ്ണമിടുക്കുള്ളവര്‍ വെള്ളയിലുണ്ട്. അതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാര്‍ബറുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയില്‍ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


Next Story

Related Stories