TopTop
Begin typing your search above and press return to search.

എംജിയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചു, 'വ്യക്തമായ വിശദീകരണം' തേടി വീണ്ടും ഗവർണർ

എംജിയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചു,

എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറോടാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വൈസ് ചാൻസലർ‌ നേരത്തെ കുറ്റസമ്മതം നടത്തി റിപ്പോർട്ട് സമപർപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍.

സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നണ് വിവരം. അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സർവകലാശാല ചെയ്തതതെന്ന് കഴിഞ്ഞ ദിവസം ഗവർണർ പ്രതികരിച്ചിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് സർവകലാശാല അത് തിരുത്തിയെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കുന്ന നടപടി ഉണ്ടാകരുത് എന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞു എന്ന സൂചനയാണ് പുതിയ നീക്കം നൽകുന്നതെന്നാണ് റിപ്പോർട്ട്. ഇനിമേല്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നാണ് വിശദീകരണത്തിൽ പറയുന്നത്.

രേഖകളില്ലാതെ എംകോമിന്റെ 12 ഉത്തരക്കടലാസുകളായിരുന്നു സിൻഡിക്കേറ്റ് അംഗം ഡോ ആര്‍ പ്രഗാഷ് ആദ്യം സംഘടിപ്പിച്ചതാണ് വിവാദത്തിന് ആധാരം. പിന്നീട് വിസിയുടെ കത്തോടെ 31 എണ്ണം കൂടി ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകളാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. എന്നാൽ ഡോ. പ്രഗാഷിനെതിരെ ഒരന്വേഷണം പോലും നടത്തിയിരുന്നില്ല. ഇതിനിടെയാണ് സിന്‍ഡിക്കേറ്റ് അംഗം ഡോ പ്രഗാഷിനെ ന്യായീകരിച്ചും പരോക്ഷമായ കുറ്റസമ്മതം നടത്തിയും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംഭവം പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണ് വൈസ്‍ ചാന്‍സിലർ അവകാശപ്പെട്ടിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സിൻഡിക്കേറ്റംഗം പ്രഗാഷിനോട് വിവരങ്ങൾ തേടിയിരുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണായിരുന്നു മറുപടി നല്‍കിയതെന്നും വൈസ് ചാൻസലര്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.


Next Story

Related Stories