TopTop
Begin typing your search above and press return to search.

ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റംഗം കൈക്കലാക്കിയ സംഭവം, കുറ്റം സമ്മതവുമായി എംജി വിസി

ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റംഗം കൈക്കലാക്കിയ സംഭവം, കുറ്റം സമ്മതവുമായി എംജി വിസി

സിന്‍ഡിക്കേറ്റംഗം എംജി സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ കുറ്റം സമ്മതവുമായി വൈസ്‍ ചാന്‍സലര്‍. യുണിവേഴ്സിറ്റി ചാൻസലർ കൂടിയായ സംസ്ഥാന ഗവർണർക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇനിമേല്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നാണ് വിശദീകരണത്തിൽ പറയുന്നത്. എന്നാൽ സംഭവം പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണ് വൈസ്‍ ചാന്‍സിലർ അവകാശപ്പെടുന്നു.

വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സിൻഡിക്കേറ്റംഗം പ്രഗാഷിനോട് വിവരങ്ങൾ തേടിയിരുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണായിരുന്നു മറുപടി നല്‍കിയതെന്നും വൈസ് ചാൻസലര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് വൈസ് ചാന്‍സിലറുടെ വിശദീകരണക്കുറിപ്പ് പുറത്ത് വിട്ടത്.

വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ നിയമങ്ങളെല്ലാം അവഗണിച്ചാണ് പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ ഒപ്പിട്ട് കത്ത് നൽകിയത്. അതീവ രഹസ്യസ്വഭാവത്തേടെ സൂക്ഷിക്കേണ്ട ഉത്തരകടലാസുകളാണ് അനുവദിക്കുന്നതിനായി ഒക്ടോബര്‍ നാലിനാണ് കത്ത് നൽകുന്നത്.

രേഖകളില്ലാതെ എംകോമിന്റെ 12 ഉത്തരക്കടലാസുകളായിരുന്നു സിൻഡിക്കേറ്റ് അംഗം ഡോ ആര്‍ പ്രഗാഷ് ആദ്യം സംഘടിപ്പിച്ചത്. പിന്നീട് വിസിയുടെ കത്തോടെ 31 എണ്ണം കൂടി ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകളാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. എന്നാൽ ഡോ. പ്രഗാഷിനെതിരെ ഒരന്വേഷണം പോലും നടത്തിയിരുന്നില്ല. ഇതിനിടെയാണ് സിന്‍ഡിക്കേറ്റ് അംഗം ഡോ പ്രഗാഷിനെ ന്യായീകരിച്ചും പരോക്ഷമായ കുറ്റസമ്മതം നടത്തിയും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


Next Story

Related Stories